മണ്ണിടിച്ചിൽ -147, വരൾച്ച -63, വെള്ളപ്പൊക്കം- 23 ശതമാനം വർധിച്ചുവെന്ന് റിപ്പോർട്ട്

ഈജിപ്ത് : 2001-2020 വരെയുള്ള 20 വർഷത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മണ്ണിടിച്ചിൽ മൂലമുള്ള നഷ്ടം 147 ശതമാനം വർധിച്ചതായി റിപ്പോർട്ട്. ആ കാലയളവിൽ വരൾച്ചയിൽ നിന്നുള്ള നഷ്ടം 63 ശതമാനവും വെള്ളപ്പൊക്കത്തിൽ 23 ശതമാനവും വർധിച്ചുവെന്നു.  റിപ്പോർട്ടിൽ പറയുന്നു. .

വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും (ഡബ്ല്യു.എം.ഒ) യുനൈറ്റഡ് നേഷൻസ് എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് ദി പസഫിക്കും (ഇ.എസ്‌.സി.എ.പി) സംയുക്തമായി തയാറാക്കിയ റിപ്പോർട്ട്, കാലാവസ്ഥയെക്കുറിച്ചുള്ള യു.എൻ ചട്ടക്കൂട് കൺവെൻഷന്റെ 27-ാമത് കക്ഷികളുടെ സമ്മേളനത്തിൽ (സി.ഒ.പി 27) അവതരിപ്പിച്ചു.

2021-ൽ, 80 ശതമാനത്തിലധികവും നാശം വിതച്ചത് വെള്ളപ്പൊക്കവും കൊടുങ്കാറ്റുമായിരുന്നു. ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കമാണ് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായത്. ഇത് ഏഷ്യയുടെ ഉയർന്ന തോതിലുള്ള അപകടസാധ്യതയെ എടുത്തുകാണിക്കുന്നു. പ്രത്യേകിച്ച് വെള്ളപ്പൊക്കത്തിന്റെ കാര്യത്തിൽ.

ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും ചെലവേറിയ ദുരന്തമാണ് വെള്ളപ്പൊക്കമെന്ന് കണക്കാക്കപ്പെടുന്നു. വെള്ളപ്പൊക്കത്തിൽ ചൈനയ്ക്ക് 18.4 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായി. ഇന്ത്യ-3.2 ബില്യൺ ഡോളർ, തായ്‌ലൻഡ് -0.6 ബില്യൺ ഡോളർ എന്നിങ്ങനെയാണ് നഷ്ടം.ചുഴലിക്കാറ്റ് മൂലം ഇന്ത്യയ്ക്ക് 4.4 ബില്യൺ ഡോളറും ചൈനയ്ക്ക് മൂന്ന് ബില്യൺ ഡോളറും ജപ്പാന് രണ്ട് ബില്യൺ ഡോളറും നഷ്ടമായി.

ഇന്ത്യയിൽ, മൺസൂൺ കാലത്ത്, കനത്ത മഴയും വെള്ളപ്പൊക്കവും ഏകദേശം 1,300 മനുഷ്യ മരണങ്ങൾക്ക് കാരണമായെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഭൂരിഭാഗം ഏഷ്യൻ രാജ്യങ്ങളും കാലാവസ്ഥാ പ്രവർത്തന പദ്ധതികൾക്ക് മുൻഗണന നൽകി. എന്നാൽ എല്ലാവർക്കും മുൻകൂട്ടിയുള്ള മുന്നറിയിപ്പുകൾ നൽകണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.

മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത് മുൻകൂർ നടപടിയെടുക്കുന്നതിലും തയാറെടുപ്പ് വർധിപ്പിക്കുന്നതിലും ഈ അപകടങ്ങളുടെ ആഘാതം കുറയ്ക്കുന്നതിലും നിർണായക പങ്ക് വഹിക്കും. നഷ്ടവും നാശനഷ്ടവും വിലയിരുത്തുമ്പോൾ വലിയ വിടവുകൾ ഉണ്ടാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

ഏഷ്യയിൽ, ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങളും സാമ്പത്തിക നാശനഷ്ടങ്ങളും ഉണ്ടാക്കുന്നത് വെള്ളപ്പൊക്കമാണ്.   ഈ മേഖലയിലെ ഏറ്റവും കൂടുതൽ ആളുകളെയാണ് വരൾച്ച ബാധിച്ചത്. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ ഏഷ്യൻ രാജ്യങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പലമടങ്ങ് വർധിച്ചു.

Tags:    
News Summary - Landslides - 147, drought - 63, floods - 23 percent increase reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.