മാലിന്യ സംസ്കരണത്തിൽ എറണാകുളം ജില്ല മുന്നേറണമെന്ന് എം.ബി രാജേഷ്

കൊച്ചി :മാലിന്യ സംസ്കരണത്തിൽ എറണാകുളം ജില്ല മുന്നേറണമെന്ന് മന്ത്രി എം.ബി രാജേഷ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവഹണം ഉൾപ്പെടെയുള്ള പ്രവർത്തനവുമായി ബന്ധപ്പെട്ട് നടന്ന ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദേശ സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിക്കുന്നതിനെ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളിൽ ഉദാരമായ സമീപനമാണ് സർക്കാരിന്റേത്. തദേശസ്ഥാപനങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഒഴിവുള്ള അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ തസ്തികകളിൽ പിഎസ്‌സി ലിസ്റ്റ് അനുസരിച്ച് നിയമനം വേഗത്തിലാക്കും.

ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി വാർഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൾപ്പെടെ പോലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെ ജനകീയമായി ക്യാംപയിൻ തുടരണം. 'അവകാശം അതിവേഗം എന്നിവയുമായി ബന്ധപ്പെട്ട ക്യാംപുകൾ അടിയന്തരമായി പൂർത്തിയാക്കണം. തെരുവുനായ നിയന്ത്രണ പദ്ധതികളിൽ ജില്ല പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

എറണാകുളം ഇ.എം.എസ് മെമ്മോറിയൽ ടൗൺഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കലക്ടർ ഡോക്ടർ ഡോ.രേണുരാജ് സ്വാഗതം ആശംസിച്ചു. 2021-22 വർഷം ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച പഞ്ചായത്തുകൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വതിരണം ചെയ്തു.

Tags:    
News Summary - MB Rajesh wants Ernakulam district to advance in waste management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.