കൂടുതൽ പരിചരണം ഇല്ലാതെ വളർത്താൻ സാധിക്കുന്ന ഒരു ചെടിയാണ് മിക്കിമൗസ് പ്ലാന്റ്. ഒരു കുറ്റി ചെടിയാണിത്. 3മുതൽ 8 അടി ഉയരത്തിൽ വരെ വളരും. ഇതിന്റെ ഇലയുടെ ഭംഗിയോ പൂക്കളുടെ ഭംഗിയോ അല്ല മിക്കി മൗസ് എന്ന പേരുകിട്ടാൻ കാരണമായത്. ഇതിൽ ഉണ്ടാവുന്ന ഒരുതരം പഴങ്ങളുണ്ട്. കറുത്ത പഴങ്ങൾ, അത് മിക്കി മൗസിന്റെ മുഖവുമായി സാമ്യം തോന്നും. ഈ പഴങ്ങൾ പക്ഷികൾക്കെല്ലാം വളരെ ഇഷ്ടമാണ്. നമ്മുടെ ഗാർഡനിൽ എപ്പോഴും ചിത്രശലഭങ്ങളും പക്ഷികളും വരണമെങ്കിൽ ഈ ചെടി വെച്ച് പിടിപ്പിച്ചാൽ മതി. ഇതിന്റെ ജന്മദേശം സബ് ട്രോപ്പിക്കൽ സൗത്ത് ആഫ്രിക്കയാണ്.
ഇതിനെ കാർണിവൽ ബുഷ്, സ്മാൾ ലീവ്ഡ് പ്ലൈയ്ൻ, ബേഡ്സ് ഐ ബുഷ് എന്നൊക്കെ പറയും. വസന്ത കാലത്ത് ഇതിന്റെ ഇലകൾ കൊഴിയും. ഉടനെ തന്നെ പുതിയ ഇലകൾ വരികയും ചെയ്യും. ഇളം പിങ്ക് നിറത്തിലുള്ള ഇലകളാണ് വരുന്നത്. അതുതന്നെ കാണാൻ നല്ല ഭംഗിയാണ്.
ഇതിൽ നല്ല മണമുള്ള മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഉണ്ടാവുന്നത്. ഈ പൂക്കൾ അധികസമയം കാണില്ല. ഉടൻതന്നെ അതിന്റെ ഇതളുകൾ ചുവപ്പു കളറിലേക്ക് മാറും. ഇതിൽ പച്ച കളറിലുള്ള പഴങ്ങളാണ് ഉണ്ടാവുന്നത്. കുറെ കഴിയുമ്പോൾ അത് കറുപ്പ് നിറമാകും. നല്ല തിളക്കമാണ് ആ കറുത്ത പഴത്തിന്.
കുറ്റിച്ചെടി ആയതിനാൽ തന്നെ ചട്ടിയിൽ ബാൽക്കണിയിലും ഇതിനെ വളർത്താം. പൂക്കളൊക്കെ പിടിച്ച ശേഷം ഒന്ന് പ്രൂണ്‍ ചെയ്തു കൊടുത്താൽ നല്ല ഒരു ഷേപ്പിൽ വളർത്തിയെടുക്കാം. ഇതിന്റെ പഴത്തിൽ നിന്നുള്ള അരി വെച്ച് നമുക്ക് ഇതിനെ കിളിപ്പിച്ച് എടുക്കാം. ഇതിന്റെ കൊമ്പ് വെട്ടിയും കിളിപ്പിച്ചെടുക്കാവുന്നതാണ്. നല്ല ഇളക്കമുള്ള മണ്ണാണ് വേണ്ടത്. നല്ല ഡ്രെയിനേജ് ഫെസിലിറ്റിയുഉള്ള പോട്ടിൽ വേണം വെക്കാൻ. ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി ഇതെല്ലാം ഈ മണ്ണിൽ ചേർക്കാവുന്നതാണ്.വെള്ളം കെട്ടി നിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. വളർത്തിയെടുക്കാൻ എളുപ്പമുള്ള ഈ ചെടി കാണാനും മനോഹരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.