പട്ന: പത്തുമാസം മുമ്പ് നേപ്പാളിൽനിന്ന് കാണാതായ അപൂർവ ഇനം വെള്ള കഴുകനെ ബിഹാറിൽ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഈ കഴുകനെ നേപ്പാൾ സർക്കാർ സംരക്ഷിച്ചുവരുകയായിരുന്നു. റഡാർ ഘടിപ്പിച്ചാണ് നിരീക്ഷണ വിധേയമാക്കിയിരുന്നത്. ബിഹാറിലെ ദർബാങ്കയിലെ ബെനിപുർ വയൽപ്രദേശത്ത് ക്ഷീണിത നിലയിലാണ് കണ്ടെത്തിയതെന്ന് ചീഫ് വൈൽഡ് വാർഡൻ പി.കെ. ഗുപ്ത അറിയിച്ചു.
ഭഗൽപുരിലെ പക്ഷിനിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. മെഡിക്കൽ പരിശോധന നടത്തിയതായും ഇതിനെ ഉടൻ വിട്ടയക്കുമെന്നും ഗുപ്ത പറഞ്ഞു. നേപ്പാൾ വനം വകുപ്പ് കഴുകനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന 2000 ജീവജാലങ്ങളുടെ പട്ടികയിൽപ്പെട്ടതാണ് വെള്ള കഴുകൻ. നേരത്തേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജനവാസ മേഖലയിൽ ധാരാളമായി വെള്ള കഴുകന്മാർ കാണപ്പെട്ടിരുന്നു. പിന്നീട് വംശനാശ ഭീഷണിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.