ചെറുതുരുത്തി: പാഞ്ഞാൾ ഗ്രാമീണ വായനശാല പരിസ്ഥിതി ദിനം ഓർമ മരം നട്ട് വേറിട്ടതാക്കി. കോതാണ്ടത്ത് വീട്ടിൽ പരേതനായ ഹസ്തരേഖ വിദഗ്ധൻ കൊച്ചപ്പൻ നായരുടെ ഭാര്യ 99കാരിയായ പാഞ്ഞാൾകാരുടെ മുത്തശ്ശിയും വായനശാല മെമ്പറുമായ പാറുകുട്ടി അമ്മ വീട്ടിൽ മരം നട്ട് ഓർമ മരം നടുന്നതിെൻറ ഉദ്ഘാടനം നിർവഹിച്ചു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മ, വാർഡ് മെമ്പർ പി. കൃഷ്ണൻകുട്ടി, വായനശാല പ്രസിഡൻറ് കെ. വിജയ് നാഥ്, സെക്രട്ടറി എൻ.എസ്. ജെയിംസ് തുടങ്ങിയവർ ഓൺലൈനിൽ സംസാരിച്ചു. വീട്ടിൽ വെച്ച് മരങ്ങൾ നട്ട് വാട്സ്ആപ് ഗ്രൂപ്പിലേക്ക് അയച്ച 135ഓളം കുടുംബങ്ങളെ ചടങ്ങിൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.