പരിസ്ഥിതി സൗഹൃദ ജീവിതത്തിനായി 'ലൈഫ്', പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: 'ലൈഫ് സ്റ്റൈൽ ഫോർ ദി എൺവയൺമെന്‍റ് മൂവ്മെന്‍റ്' ആഗോള സംരംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വീഡിയോ സമ്മേളനത്തിലൂടെ വൈകുന്നേരം ആറിനായിരിക്കും ഉദ്ഘാടനം. ബിൽ ഗേറ്റ്സ്, യു.എൻ.ഡി.പി തലവൻ അച്ചിം സ്റ്റെയ്നർ, യു.എൻ.ഇ.പി ഇഞ്ചർ ആന്‍റേഴ്സൻ, നഡ്ജ് സിദ്ധാന്ദത്തിന്‍റെ ഉപജ്ഞാതാവ് അനിരുദ്ധ ദാസ് ഗുപ്ത തുടങ്ങിയ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

ഗ്ലാസ്കോയിൽ നടന്ന യു.എന്നിന്‍റെ 26ാമത് കോൺഫറൻസ് ഓഫ് പാർട്ടീസിൽ പ്രധാനമന്ത്രി മുന്നോട്ട് വെച്ച ആശയമാണ് 'ലൈഫ്'. വിദഗ്ധരുടെ ആശയങ്ങൾ പങ്ക് വെക്കുന്നതിനായി 'ലൈഫ് ഗ്ലോബൽ കോൾ ഫോർ പേപ്പഴ്സ്' എന്ന പേരിൽ പ്രബന്ധങ്ങളും ക്ഷണിച്ചിട്ടുണ്ട്.

പരിസ്ഥിതി ബോധമുള്ള ജീവിതശൈലി, പ്രകൃതി വിഭവങ്ങളുടെ ബോധപൂർവമുള്ള ഉപയോഗം എന്നിവയാണ് 'ലൈഫ്' മുന്നോട്ട് വെക്കുന്ന ആശയം. വലിച്ചെറിയുന്ന രീതികളും ഉപഭോക്തൃ സംസ്കാരവും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. 2070ഓടെ പുറന്തള്ളുന്ന കാർബണിന്‍റെ അളവ് പൂർണമായും കുറക്കാനാണ് രാജ്യം ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം 50 ശതമാനം കുറച്ചിട്ടുണ്ട്. 

Tags:    
News Summary - PM Modi to launch global initiative 'LiFE Movement' today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.