തൃശൂർ: പശ്ചിമഘട്ടത്തിൽ അത്യപൂർവമായ യൂറേഷ്യൻ നീർനായെ കേരളത്തിൽ ആദ്യമായി കണ്ടെത്തി. ഇടുക്കിയിലെ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് ഇവയെ കണ്ടെത്തിയത്. ലൂട്ര ലൂട്ര എന്നാണ് ശാസ്ത്രനാമം. ഇതോടെ കേരളത്തിൽ കാണപ്പെടുന്ന നീർനായ് ഇനങ്ങൾ മൂന്നായി. നാട്ടു നീർനായ്, മല നീർനായ് എന്നിവയാണ് മറ്റുരണ്ടെണ്ണം.
സസ്തനി വിഭാഗത്തിലുള്ള യൂറേഷ്യൻ നീർനായ്ക്കൾ ഉൾക്കാടുകളിലെ ചെറിയ അരുവികളെ ആശ്രയിച്ചു കഴിയുന്നവയാണ്. നാണംകുണുങ്ങികളും രാത്രിമാത്രം ഇര തേടുന്നവയുമാണ് ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.