പെരുമഴക്ക്​ പിന്നാലെ മെലിഞ്ഞുണങ്ങി​ നദികൾ

കോ​ട്ട​യം: ആ​ഴ്ച​ക​ൾ​ക്ക്​ മു​മ്പ്​ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ മീ​ന​ച്ചി​ലാ​റും മ​ണി​മ​ല​യാ​റും മെ​ലി​യു​ന്നു. മ​ണി​മ​ല​യാ​റി‍െൻറ പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ മ​ണ​ല്‍ത്തി​ട്ട​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. മിക്കയി​ട​ങ്ങ​ളി​ലും ന​ദി തീ​ര​ത്തു​നി​ന്ന്​ ചു​രു​ങ്ങി ന​ടു​വി​ലൂ​ടെ മാ​ത്ര​മാ​ണ്​ ഒ​ഴു​കു​ന്ന​ത്. ജ​ല​മൊ​ഴു​ക്കി​ന്‍റെ ശ​ക്തി​യും കു​റ​ഞ്ഞു. മ​ഴ​സ​മ​യ​ത്ത്​ പ​ഴ​യി​ടം കോ​സ്​​വേ പാ​ല​ത്തി​ലൂ​ടെ ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ വെ​ള്ള​മാ​ണ് ഒ​ഴു​കി​യ​ത്. എ​ന്നാ​ലി​പ്പോ​ൾ വെ​ള്ളം താ​ഴ്ന്ന് മ​ണ​ൽ​തി​ട്ട​ക​ൾ കാ​ണാം. മു​ണ്ട​ക്ക​യം കോ​സ്​​വേ അ​ട​ക്കം വെ​ള്ളം നി​റ​ഞ്ഞൊ​ഴു​കി​യ സ്ഥ​ല​ങ്ങ​ളി​ലും സ​മാ​ന​മാ​ണ്​ സ്ഥി​തി.

മീ​ന​ച്ചി​ലാ​റ്റി​ൽ വെ​ള്ളം ഉ​യ​ർ​ന്ന് പ​ല റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​പ്പോ​ൾ മീ​ന​ച്ചി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പും വ​ലി​യോ​തി​ൽ താ​ഴ്ന്നു.

മ​ഹാ​പ്ര​ള​യ​ത്തി​നു ശേ​ഷ​വും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ന​ദി​ക​ളി​ലെ ജ​ലം കു​ത്ത​നെ കു​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ന​മാ​യി​രു​ന്നു സ്ഥി​തി. ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം സം​ഭ​രി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​താ​ണ്​ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. ജ​ലം സം​ഭ​രി​ച്ചു​വെ​ക്കാ​നു​ള്ള മ​ണ്ണി‍െൻറ ക​ഴി​വ്​ ന​ഷ്ട​പ്പെ​ട്ടു. ഇ​പ്പോ​ൾ ഉ​പ​രി​ത​ല ജ​ല​പ്ര​വാ​ഹ​മാ​ണ് ന​ട​ക്കു​ന്ന​ത്. മ​ഴ​യി​ൽ ഭൂ​മി​യി​ലേ​ക്കെ​ത്തു​ന്ന ജ​ലം മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങാ​തെ ഒ​ഴു​കി​പ്പോ​കു​ക​യാ​ണ്. ഇ​ത്​ ചൂ​ട്​ വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​ണെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് വെ​ള്ളം ഇ​റ​ങ്ങാ​ത്ത​തു​മൂ​ലം അ​ന്ത​രീ​ക്ഷ​ത്തി​ലും മ​ണ്ണി​ലും ജ​ലാം​ശം നി​ൽ​ക്കാ​ത്ത സ്ഥി​തി​യാ​യി.

അ​തി​നി​ടെ, ജി​ല്ല​യി​ൽ ചൂ​ട്​ ക​ന​ക്കു​ക​യാ​ണ്. പ​ക​ല്‍ താ​പ​നി​ല 34 ഡി​ഗ്രി സെ​ല്‍ഷ്യ​സ്​ വ​രെ​യാ​ണ്‌. പു​ന​ലൂ​ര്‍ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്. പ​ക​ൽ ക​ന​ത്ത വെ​യി​ലാ​ണ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചി​ങ്ങ​മാ​സ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ക​ന​ത്ത​ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്​ പ​തി​വി​ല്ലാ​യി​രു​ന്നു​വെ​ന്ന്​ പ​ഴ​യ ത​ല​മു​റ​ക്കാ​ർ പ​റ​യു​ന്നു.

ജി​ല്ല​യി​ൽ പെ​യ്തി​റ​ങ്ങി​യ മ​ഴ​യു​ടെ അ​ള​വി​ലും കു​റ​വു​ണ്ട്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ജി​ല്ല​യി​ല്‍ മ​ഴ​ക്കു​റ​വ്‌ 22 ശ​ത​മാ​ന​മാ​ണ്‌. ഏ​താ​നും ദി​വ​സം അ​തി​ശ​ക്ത മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​തൊ​ഴി​ച്ചാ​ല്‍ കാ​ല​വ​ര്‍ഷം ഇ​ത്ത​വ​ണ ദു​ര്‍ബ​ല​മാ​യി​രു​ന്നു. ​

ഇ​തി​നി​ടെ അ​ടു​ത്ത​ദി​വ​സം മു​ത​ൽ മ​ഴ ക​ന​ക്കു​മെ​ന്ന്​ ക​ലാ​വ​സ്ഥ വ​കു​പ്പ്​ പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.

മ​ഴ കു​റ​ഞ്ഞ​ത്​ ഓ​ണ​വി​പ​ണി​യെ ബാ​ധി​ക്കു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ ഉ​ണ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ്. റ​ബ​ര്‍ ടാ​പ്പി​ങ്ങി​നു ഗു​ണ​ക​ര​മാ​ണെ​ങ്കി​ലും ഇ​ല കൊ​ഴി​ഞ്ഞ​തി​നാ​ല്‍ ഉ​ൽ​പാ​ദ​നം കു​റ​വാ​ണ്‌.

ഇ​ഞ്ചി പോ​ലു​ള്ള വി​ള​ക​ളും പൊ​ള്ളു​ന്ന വെ​യി​ലി​ല്‍ ഉ​ണ​ങ്ങി ന​ശി​ക്കു​ക​യാ​ണ്‌. കാ​ലാ​വ​സ്ഥ തു​ട​ര്‍ച്ച​യാ​യി മാ​റു​ന്ന​ത്​ കാ​ര്‍ഷി​ക വി​ള​ക​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യും ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു.

Tags:    
News Summary - rivers dries up just after the rainfalls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.