കോട്ടയം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വെക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് ശശി തരുർ എം.പി. കോടികൾ മുടക്കിയുള്ള തുറമുഖ പദ്ധതി നിർമാണം അവസാനഘട്ടത്തിലാണ്. വൻകിട കപ്പലുകൾക്ക്
ഉടൻ തന്നെ ഇവിടെ നങ്കൂരമിടാനാവും. ഈ അവസ്ഥയിൽ നിർത്തി വെക്കുന്നത് കോടികളുടെ നഷ്ടത്തിന് കാരണമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളടക്കം കോടികൾ പധതിക്കായി ചെലവിട്ടുണ്ട്. വിഴിഞ്ഞം പധതി രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും വലിയ സാധ്യതകളാണ് തുറക്കുക. യുവാക്കൾക്കടക്കം വലിയ തൊഴിലവസരങ്ങൾ ലഭിക്കും. ഇത്തരമൊരു പധതിക്കെതിരെ നിലപാട് സ്വീകരിക്കാനാവില്ല.
മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന വിഷയങ്ങൾ ചർച ചെയ്യണം. ഈ കാര്യത്തിൽ എല്ലാവരുമായി സംസാരിക്കാൻ താൻ തയാറാണെന്നും തരൂർപറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.