ബ്രഹ്മപുരത്ത് കാര്യങ്ങൾ നല്ല രീതിയിലല്ല നടക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിൽ കാര്യങ്ങൾ നല്ല രീതിയിലല്ല നടക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്. എന്തുകൊണ്ട് മാവിന്യ സംസ്കരണം ശരിയാകുന്നില്ല എന്നതിനാണ് ഉത്തരമില്ലാത്തത്. കൊച്ചി കോർപ്പറേഷൻ, സർക്കാർ വകുപ്പുകൾ, ജില്ല ഭരണകൂടം ഇവരെല്ലാം ഇതിന് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.

കൊച്ചി; മാലിന്യ പരിപാലനത്തിനുള്ള സാങ്കേതിക വിദ്യകൾ ഇല്ലാതായോ, പണമില്ലാത്തതോ അല്ല കാരണം. നയപരമായ വ്യക്തതക്കുറവാണ് ബ്രഹ്മപുരത്തെ അടിസ്ഥാന പ്രശ്നം. 10 വർഷത്തിലേറെയായി നടത്താൻ കഴിയാത്ത 'വേസ്റ്റ് ടു എനർജി പദ്ധതി വേണ്ടെന്നു വെക്കാൻ സർക്കാർ ഇനിയും തയാറാവുന്നില്ല.

ജൈവ-ഖരമാലിന്യ സംസ്കരണത്തിൽ നിരവധി നഗരസഭകളും പഞ്ചായത്തുകളും വിജയകരമായി നടക്കുന്ന ഉറവിടമാലിന്യ സംസ്കരണ പ്രവർത്തനങ്ങളുണ്ട്. ഇക്കാര്യത്തിൽ കൊച്ചിയും സമീപ നഗരസഭകളും ഗൗരവമായ ഇടപെടൽ നടത്തിയിട്ടില്ല. പൊതുവിൽ നഗരവാസികളും ഇക്കാര്യത്തിൽ തത്പരരല്ല.

ചിട്ടയായി വേർതിരിക്കാത്ത ജൈവ-അജൈവ മാലിന്യങ്ങളാണ് കൊച്ചിയിൽ നിന്നും സമീപ നഗരസഭകളിൽ നിന്നും ബ്രഹിമപുരത്തെത്തുന്നത്. ജൈവമാലിന്യം അന്നന്നുതന്നെ സംസ്കരിക്കേണ്ടത്. അത് ചെയ്യാതെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളോടൊപ്പം ജൈവ മാലിന്യങ്ങളും ബ്രഹിമപുരത്ത് കുന്നുകൂട്ടി.

പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി ഉണക്കിയ ശേഷമേ ശേഖരിക്കാവൂ. എന്നാൽ ഭക്ഷ്യാവശിഷ്ടങ്ങൾ അടങ്ങുന്ന രീതിയിൽ അഴുക്കോടു കൂടിയാണ് പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ എത്തുന്നത്. വേർതിരിക്കൽ നടന്നില്ല. ചിട്ടയായ ശേഖരണ സംവിധാനമില്ല. എന്തും വലിച്ചുവാരി സംസ്കരണകേന്ദ്രത്തിൽ എത്തിച്ചു. ഇവയൊന്നും വേണ്ടരീതിയിൽ സംസ്കരിക്കപ്പെടുന്നുമില്ല. ഭരണസംവിധാനവും ഉദ്യോഗസ്ഥതം കരാറുകാരും, മാലിന്യ പരിപാലനം സംബന്ധിച്ച നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്ന ചിന്താഗതിക്കാരായിരുന്നുവെന്നും പരിഷത് നോതാക്കളായ ഡോ.എൻ. ഷാജിയും കെ.പി സുനിലും അറിയിച്ചു.  

Tags:    
News Summary - Shastra Sahitya Parishad says things are not going well in Brahmapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.