കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച അനുഭവപ്പെട്ടത് കനത്ത മൂടൽമഞ്ഞ്. വൈകീട്ടോടെ വ്യാപകമായ മഞ്ഞ് രാത്രിയിലും തുടർന്നു. മഞ്ഞു വ്യാപിച്ചതോടെ ദൃശ്യപരത കുറഞ്ഞത് വാഹനമോടിക്കുന്നവർക്ക് പ്രയാസമായി. ഡ്രൈവർമാരും വാഹനം ഉപയോഗിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ എമർജൻസി ടെലിഫോൺ ഓപറേഷൻസ് റൂം (112) നമ്പറും ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ നൽകി. നാവികരോട് കോസ്റ്റ് ഗാർഡിൽ (1880888) ബന്ധപ്പെടാനും ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതേസമയം, മഞ്ഞ് വ്യാപിച്ചത് ഞായറാഴ്ച രാത്രിയെ തണുപ്പു നിറഞ്ഞതാക്കി. ദിവസങ്ങളായി രാജ്യത്ത് രാവിലെ ചെറിയ ചൂടും വൈകീട്ടോടെ തണുപ്പുമാണ്. വൈകീട്ട് അസ്ഥിരമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. രാത്രിയോടെ താപനില വീണ്ടും കുറയുകയും പുലർച്ച വരെ തണുപ്പ് അനുഭവപ്പെടുന്നുമുണ്ട്. വരും ദിവസങ്ങളിലും മൂടൽമഞ്ഞും അസ്ഥിരമായ കാലാവസ്ഥയും തുടരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.