ഖരമാലിന്യ പരിപാലനം : ബ്രഹ്മപുരത്ത് ഉത്തരവുകളിലൊതുങ്ങി

തിരുവനന്തപുരം : ഖരമാലിന്യ പരിപാലനം ബ്രഹ്മപുരത്ത് ഉത്തരവുകളിലൊതുങ്ങിയെന്ന് രേഖകൾ. ഉറവിട മാലിന്യ സംസ്കരണം സർക്കാർ നയമായിട്ടും ബ്രഹ്മപുരത്ത് അത് നടപ്പായില്ല. 2016ലെ ഖര്യമാലിന്യ പരിപാലന ചട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന സർക്കാർ 2018 സെപ്റ്റംബർ 13ന് ഖരമാലിന്യ പരിപാലന നയം വിജ്ഞാപനം ചെയ്തിരുന്നു. അത് പ്രകാരം ഖരമാലിന്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ക്രാപ്പ് അധിഷ്ഠിത വ്യാപാരികളുടെ പങ്കാളിത്തം വ്യക്തമാക്കിയിരുന്നു.

അജൈവ മാലിന്യ പരിപാലനത്തിനായി സംയോജിത മാലിന്യ പരിപാലനത്തിനായി സംയോജിത മാലിന്യ സംസ്കരണ പുനചം ക്രമണ പ്ലാന്റുകൾ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് പ്രാധാന്യം നൽകണമെന്നായിരുന്നു. കേന്ദ്ര ചട്ടങ്ങൾ അനുശാസിക്കും വിധം വിവിധ മേഖലകളിൽ ഉൽപാദകർ മുഖേന എക്സറ്റഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇ.പി.ആർ ) നടപ്പാക്കുന്നതിനും വ്യവസ്ഥ ചെയ്തിരുന്നു.

നവകേരളം കർമപരിപാടിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷൻ മാർഗ രേഖയായ 2017 ജൂലൈ 15ലെ സർക്കാർ ഉത്തരവ് പ്രകാരം ഹരിത കർമ്മസേന വഴിയുള്ള വാതിൽപ്പടി ശേഖരണത്തിന് യൂസർ ഫീച്ചയിച്ച് ഉത്തരവായത്. ഈ ഉത്തരവിൽ അജൈവമാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണത്തിന് പരമാവധി 60 രൂപയാണ് നിശ്ചയിച്ചു. അതിൻറെ അടിസ്ഥാനത്തിൽ പല തദ്ദേശസ്ഥാപനങ്ങളും നിശ്ചയിച്ച യൂസർ ഫീ, ഹരിത കർമ്മ സേനകൾക്ക് ഉപജീവനത്തിനുള്ള വരുമാനം ലഭ്യമാകുന്നില്ലെന്ന് പരാതി ഉയർന്നു. അതിന്റെ അടിസ്ഥാനത്തിൽ 2020 ഓഗസ്റ്റ് 12ന് സർക്കാർ വീണ്ടും ഉത്തരവിട്ടു.

അത് പ്രകാരം ഹരിത കർമ്മ സേന വഴിയുള്ള വാതിൽപ്പടി ശേഖരണത്തിന് പുതുക്കി നിശ്ചയിച്ച് ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം വീടുകൾക്ക് ഗ്രാമ പ്രദേങ്ങളിൽ 50 രൂപയും നഗരപ്രദേശങ്ങളിൽ 70 രൂപയും സ്ഥാപനങ്ങളിൽ നിന്നും 100 രൂപയും ഈടാക്കുന്നതിനാണ് തീരുമാനിച്ചത്. സ്ഥാപനത്തിൻറെ വലിപ്പം പ്രതിദിനം രൂപപ്പെടുന്ന മാലിന്യത്തിന്റെ അളവ് എന്നിവക്ക് അനുസരിച്ച് നിനക്ക് വ്യത്യാസപ്പെടുമെന്നായിരുന്നു ഉത്തരവ്. ഉത്തരവ് പ്രകാരം ജൈവ- അജൈവ മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നതിൽപോലും ബ്രഹ്മപുരം പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Solid waste management: Brahmapuram is under orders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.