ന്യൂഡൽഹി: പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ശുദ്ധജല അലങ്കാര മത്സ്യമാണ് സീബ്ര ലോച്ച് (Botia striata). ഇതിെൻറ സ്വാഭാവിക ആവാസവ്യവസ്ഥ 400 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ അനിയന്ത്രിത ശേഖരണം ഈ മത്സ്യങ്ങളെ വംശനാശഭീഷണിയിൽ എത്തിച്ചിരിക്കുന്നു.
അക്വേറിയം മത്സ്യങ്ങളുടെ കയറ്റുമതി-ഇറക്കുമതി കണക്കുകൾ പരിശോധിച്ച് തയാറാക്കിയ പഠന പ്രകാരം 2012 ഏപ്രിൽ മുതൽ 2017 മാർച്ച് വരെ 2.65 ലക്ഷം സീബ്ര ലോച്ചുകളെ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്നായി കയറ്റി അയച്ചിട്ടുണ്ട്. 16 വ്യത്യസ്ത വിദേശ രാജ്യങ്ങളിലേക്കാണ് ഇവ കയറ്റുമതി ചെയ്തത്. അന്താരാഷ്ട്ര അക്വേറിയങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് പ്രതിദിനം 148 സീബ്ര ലോച്ചുകളാണ് കയറ്റി അയക്കപ്പെടുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.
എന്നാൽ ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് കരുതുന്നത്. പഠനം നടത്തിയ മഹാരാഷ്ട്ര കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ആൻഡ് കൊമേഴ്സ് മുംബൈയുടെ ജീവശാസ്ത്ര വിഭാഗവും ചെക്ക് യൂനിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസസ്, പ്രാഗ് ചെക്ക് റിപബ്ലിക്കും ചേർന്ന് നടത്തിയ പഠനം വിമാനത്താവളങ്ങളിലെ ഡേറ്റ മാത്രമാണ് പഠനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കടൽമാർഗം കയറ്റി അയക്കപ്പെട്ട മത്സ്യങ്ങളുടെ കണക്കുകൾ കൂടി ഉൾപെടുത്തിയാൽ അത് വളരെ കൂടുതൽ ആയിരിക്കും.
കോയ്ന നദിയിൽ നിന്നും പിടിച്ച് കയറ്റി അയക്കുന്ന മത്സരങ്ങളിൽ 60 ശതമാനത്തിനെയും പിടികൂടിയിരിക്കുന്നത് പ്രജനനകാലത്താണ്. ഇത് മത്സ്യ സമ്പത്ത് സംരക്ഷണം നടപ്പിൽ വരുത്തുന്ന രീതികളിലെ പാളിച്ചകൾക്ക് നേരെ വിരൽ ചൂണ്ടുന്നു.
ഇന്ത്യയിലെ വന്യജീവി നിയമങ്ങളിലെ സംരക്ഷണം ലഭിക്കാത്ത ലോച്ചുകൾ അടക്കമുള്ള മറ്റ് ശുദ്ധജല അലങ്കാര മത്സ്യങ്ങൾ കയറ്റുമതി വർധനവ് മൂലം നാശത്തിെൻറ വക്കിലാണ്. ഇവയുടെ സംരക്ഷണത്തോടൊപ്പം സമൂഹത്തിെൻറ ഉപജീവന ആവശ്യകതകളെ സംവേദനക്ഷമമായി പരിഹരിക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു. ക്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ശുദ്ധജലമത്സ്യവിപണിയില്‍ ശാസ്ത്രീയവും നിയമപരവുമായ ഇടപെടല്‍ അനിവാര്യമാണ്.
'പ്രജനന കാലത്ത് സീബ്ര ലോച്ച് വ്യാപാരം തുടരുന്ന സമയത്ത് മത്സ്യങ്ങൾക്കൊപ്പം കുഞ്ഞുങ്ങളെയും പിടികുടുന്നത് ഈ മത്സ്യ വർഗത്തിെൻറ നാശത്തിലേക്കാണ് നയിക്കുക'-പ്രാഗിലെ ചെക്ക് യൂനിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസസിലെ ഗവേഷക വിദ്യാർഥിയായ പ്രദീപ് കുംകർ പറഞ്ഞു. മത്സ്യത്തിെൻറ കൃത്രിമ പ്രജനനം ഇപ്പോൾ ഇല്ലാത്തതിനാൽ ജൈവികമായ പ്രജനനം സംരക്ഷിക്കുക മാത്രമാണ് സീബ്ര ലോച്ചിനെ സംരക്ഷിക്കാനുള്ള വഴി.
ഇന്ത്യയിലെ കൊൽക്കത്ത, ബംഗളൂരു, മുംബൈ, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സീബ്ര ലോച്ചുകൾ കയറ്റി അയക്കപ്പെടുന്നത്. കണക്കുകൾ പ്രകാരം കൊൽക്കത്തയാണ് മുമ്പിൽ. 73.05 ശതമാനം ഇറക്കുമതിയുമായി സിംഗപ്പൂരാണ് ലോകരാജ്യങ്ങളിൽ മുമ്പിൽ നിൽക്കുന്നത്. നെതർലൻഡ്സ്, ജർമനി, തായ്ലൻഡ്, ചെക്ക് റിപബ്ലിക് എന്നിവയും സീബ്ര ലോച്ചിനെ മോശമല്ലാത്ത രീതിയിൽ ഇറക്കുമതി ചെയ്യുന്നു.
പ്രകൃതിസമ്പത്ത് കൈകാര്യം ചെയ്യുന്നതിലെ നിയമപരമായ അവ്യക്തതകള്‍ മുതലെടുത്തുകൊണ്ട് സംരക്ഷിത മേഖലകളില്‍ നിന്നും വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടിച്ചെടുത്ത് കൈമാറ്റം ചെയ്യുന്നത് തടയാൻ പല ഭാഗങ്ങളിൽ നിന്നായി ആവശ്യം ഉയർന്ന് കഴിഞ്ഞു.
'അലങ്കാരമത്സ്യങ്ങള്‍' എന്ന പൊതുവായ മേൽവിലാസത്തിൽ കയറ്റി അയക്കുന്നതിനു പകരം മത്സ്യങ്ങളുടെ ഇനം തിരിച്ചുള്ള പട്ടിക, അവ ഏതൊക്കെ ആവാസവ്യവസ്ഥകളില്‍ നിന്നും എപ്പോഴൊക്കെ ശേഖരിച്ചതാണ് തുടങ്ങിയ വിവരങ്ങളോടൊപ്പം സമഗ്രമായി സൂക്ഷിക്കുകയാണ് ഇവയെ സംരക്ഷിക്കാനുള്ള പരിഹാരമാര്‍ഗമായി വിദഗ്ധർ ചുണ്ടിക്കാട്ടുന്നത്. ഇതിലൂടെ തനതായ ആവാസവ്യവസ്ഥയില്‍ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന സീബ്ര ലോച്ചസ് പോലെയുള്ള ശുദ്ധജല അലങ്കാരമത്സ്യങ്ങളുടെ ചൂഷണം ഒരു പരിധി വരെ തടയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.