വേനല്‍ച്ചൂട് കനക്കുന്നു; വിയര്‍ത്തൊലിച്ച് ഇടുക്കി, ഈ വര്‍ഷം 32 ഡിഗ്രി വരെയെത്തി താപനില

അടിമാലി: വേനല്‍ കനത്തതോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ ഈ വര്‍ഷം അനുഭവപ്പെടുന്നത് കനത്ത ചൂട്. കഴിഞ്ഞവര്‍ഷം വേനല്‍ക്കാലത്ത് ശരാശരി താപനില 28 ഡിഗ്രി സെല്‍ഷ്യസ് ആയിരുങ്കെില്‍ ഈ വര്‍ഷം 32 ഡിഗ്രി വരെയെത്തി. വരുംദിവസങ്ങളില്‍ വേനല്‍മഴ കാര്യമായി കനിഞ്ഞില്ലെങ്കില്‍ ചൂട് ഇനിയും വര്‍ധിക്കും. സംസ്ഥാന ശരാശരിയെക്കാള്‍ ചൂട് കുറഞ്ഞ ജില്ലയെന്ന പ്രത്യേകത ഇടുക്കിക്ക് ഉണ്ടെങ്കിലും വര്‍ഷംതോറും ചൂട് വര്‍ധിക്കുകയാണ്. എല്ലാ ദിവസങ്ങളിലും ജില്ലയിലെ ശരാശരി താപനില 30 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ആയിരുന്നു.

വര്‍ഷംതോറും ജില്ലയിലെ ചൂടിലുണ്ടാകുന്ന വര്‍ധനയും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും ആശങ്കയോടെയാണ് വിദഗ്ധരടക്കം കാണുത്. ചില ദിവസങ്ങളില്‍ അങ്ങിങ്ങായി മഴ ലഭിച്ചതല്ലാതെ മുന്‍വര്‍ഷത്തെ അളവില്‍ ഈ വര്‍ഷം വേനല്‍മഴയും ലഭ്യമായില്ല. വിനോദസഞ്ചാര മേഖലയെയും ജില്ലയിലെ കനത്ത ചൂട് സാരമായി ബാധിക്കുന്നുണ്ട്.

സീസണിന് തുടക്കമായെങ്കിലും കനത്ത ചൂടില്‍ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമെത്തുന്ന വിനോദസഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാവാതെയും ട്രക്കിങ് അടക്കമുള്ളവ നടത്താന്‍ കഴിയാതെയും മടങ്ങുകയാണ്. മൂന്നാര്‍ മേഖലയില്‍ പുലര്‍ച്ച നല്ല തണുപ്പ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഉച്ചക്കുശേഷം ചൂട് കൂടുകയാണ്. വേനല്‍ ചൂടിനെ തുടര്‍ന്ന് ജോലിസമയം പുനഃക്രമീകരിച്ച് കലക്ർ ഉത്തരവിറക്കിയിട്ടുണ്ട്.

Tags:    
News Summary - Summer heat is intense; Idukki district sweating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.