ചോര ഒഴുക്കിയും ബഫര്‍സോണ്‍ തടയുമെന്ന് താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: ചോര ഒഴുക്കിയും ബഫര്‍സോണ്‍ തടയുമെന്ന് താമരശ്ശേരി ബിഷപ്പ്. കരുതൽ മേഖല സർവെ റിപ്പോർട്ടിനെതിരെ ജന ജാഗ്രത യാത്ര കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയില്‍.

ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പരിഹാരം കാണണം. ഈക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ സ്റ്റേ വാങ്ങി. കേരളം എന്തുകൊണ്ട് സ്റ്റേ വാങ്ങിയില്ല. ഉപഗ്രഹ സർവേക്ക് പിന്നില്‍ നിഗൂഢതയുണ്ട്. സര്‍ക്കാര്‍ നടപടിയില്‍ അടിമുടി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും നിർദ്ദിഷ്ട കരുതൽ മേഖല അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നീരൊഴുക്കിയവർക്ക് ചോര ഒഴുക്കാൻ മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മലയോര മേഖലയിലെ കർഷകർ അതിജീവനത്തിനുള്ള പോരാട്ടത്തിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.



ബോണി ജേക്കബ്, ജോൺസൺ തോമസ് പൂകമല എന്നിവരുടെ നേതൃത്വത്തിൽ ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോടു നിന്നും കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയത്തു നിന്നു സുമിൻ എസ്.നെടുങ്ങാടൻ, കുര്യൻ ചെമ്പനാനി എന്നിവരുടെ നേതൃത്വത്തിലും ആരംഭിച്ച റാലി വൈകീട്ട് കൂരാച്ചുണ്ടിൽ സമാപിച്ചു. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതിയാണ് പ്രതിഷേധം നടത്തിയത്.  വിവിധ കർഷക നേതാക്കൾ സംസാരിച്ചു

Tags:    
News Summary - Thamarassery Bishop says buffer zone will stop bloodshed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.