കട്ടപ്പന: വേനൽ ചൂടിൽ ഇടുക്കി ജലാശയത്തിലെ തവളകൾ കൂട്ടത്തോടെ അഞ്ചുരുളി ടണലിലേക്ക് കടക്കുന്നു. ഇരട്ടയാർ ഡാമിൽനിന്ന് ഭൂമിക്കടിയിലൂടെ നിർമിച്ച ആറു കിലോമീറ്റർ ദൂരമുള്ള ടണൽ വഴിയാണ് ജലശയത്തിലേക്ക് വെള്ളമെത്തിക്കുന്നത്.
ഈ ടണലിലേക്കാണ് ഇടുക്കി ജലശയത്തിലെ തവളകൾ കൂട്ടത്തോടെ കടന്നിരിക്കുന്നത്. ഇടുക്കി ജലശയത്തിൽ ചൂട് വർധിച്ചതോടെ തണുത്ത കാലാവസ്ഥയുള്ള അഞ്ചുരുളി ടണലിലേക്ക് തവളകൾ കട്ടത്തോടെ മാറിയത്.
തുരങ്കമുഖത്തിന് ചുറ്റും ആയിരക്കണക്കിന് തവളകളാണ് ഇപ്പോൾ കൂട്ടം കൂട്ടമായി എത്തുന്നത്. തടാകത്തിലെ വെള്ളത്തിന്റെ ചൂട് താങ്ങാവുന്നതിനപ്പുറമായതിനാലാണ് തവളകൾ കരകയറി പുതിയ രക്ഷമുഖം കണ്ടെത്തിയത്.
തുരുത്തിൽനിന്ന് ഒഴുകി ഡാമിൽ പതിക്കുന്ന വെള്ളത്തിലെ തണുപ്പിലാണ് തവളകൾ തമ്പടിച്ചിരിക്കുന്നത്. ആറു കിലോ മീറ്റർ നീളമുള്ള തുരങ്കം തവളകൾക്ക് രക്ഷകവാടമായി മാറിയിരിക്കുകയാണ്.ടണലിൽ നിന്ന് വീഴുന്ന തണുത്ത വെള്ളത്തിൽ നീന്തിത്തുടിച്ചുംവെള്ളത്തോ ട് ചേർന്നുള്ള പാറകളിൽ വിശ്രമിച്ചുമാണ് ടണലിലേക്കുള്ള തവളകളുടെ യാത്ര. വിശ്രമസ്ഥലത്ത് ഒന്നിന് മീതെ ഒന്നായി കുന്ന് പോലെ തവളകൾ കൂട്ടത്തോടെ ഇരിക്കുന്ന കാഴ്ച കൗതുകകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.