ഇന്ത്യയിലെ ഏറ്റവും ശുദ്ധവായു ഉള്ള നഗരങ്ങൾ ഇവയാണ്​; തിരുവനന്തപുരത്തിന്‍റെ നില തൃപ്തികരം​

ന്യൂഡൽഹി: ദീപാവലി കാലത്ത് രാജ്യതലസ്ഥാനാമയ​ ഡൽഹിയിൽ വായു മലിനീകരണ തോത്​ രൂക്ഷമായത്​ വാർത്തയായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.സി.ബി) കണക്കനുസരിച്ച് ഡൽഹി നഗരം വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ്. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സാണ് (എ.ക്യു.ഐ) രേഖപ്പെടുത്തിയത്.

കർശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡൽഹി ദീപാവലി ആഘോഷിച്ചത്. പടക്കം നിർമിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്നെങ്കിലും ഡൽഹിയിൽ പലയിടത്തും ആളുകൾ പടക്കം പൊട്ടിച്ചു.

ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) അപകടകരമായ നിലയിലെത്തി. ജഹാംഗീർപുരി, ആർകെ പുരം, ഓഖ്‌ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാർ, വസീർപൂർ, ബവാന, രോഹിണി എന്നിവിടങ്ങളിലും എ.ക്യു.ഐ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ 900 വരെ ഉയർന്നു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 910, ലജ്പത് നഗറിൽ 959, കരോൾ ബാഗിൽ 779 എന്നിങ്ങനെയാണ് രാവിലെ ആറ് മണിയോടെ രേഖപ്പെടുത്തിയത്.

കൊറോണക്കാലത്തും ശേഷവുമുള്ള ഡൽഹി

ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എ.ക്യു.ഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തുന്നത്. ചൂട് കുറഞ്ഞത് അന്തരീക്ഷ മലിനീകരണത്തോത് വർധിപ്പിച്ചു. ദീപാവലി ദിനമായ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഡൽഹിയിലെ എ.ക്യു.ഐ 218 ആയിരുന്നു.

ശുദ്ധനഗരങ്ങൾ ഇവ

ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണക്കുകൾ പ്രകാരം എ.ക്യു.ഐ അനുസരിച്ച്​ ഇന്ത്യയിലെ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന നഗരം മിസോറാമിന്‍റെ തലസ്ഥാനമായ ഐസ്വാൾ ആണ്​. 19 ആണ്​ ഐസ്വാളിന്‍റെ എ.ക്യൂ.ഐ. റിഷികേശ്,​ സിൽച്ചാർ, ഊട്ടി തുടങ്ങിയ നഗരങ്ങളാണ്​ തുടർന്നുവരുന്നത്​. കർണാടകയിലെ ചിക്കമംഗളൂരു, ഹരിയാനയിലെ മന്ദിഖേര, കർണാടകയിലെ ചാമരാജനഗർ, മടിക്കേരി, വിജയപുര, റായ്ച്ചൂർ, ശിവമോഗ, ഗദഗ്, മൈസൂരു എന്നിവയും ഏറ്റവും ശുദ്ധവായു ഉള്ള നഗരങ്ങളിൽ ഉൾപ്പെടുന്നു.


വായു മലിനമായ നഗരങ്ങളിൽ ഡൽഹിയാണ് മുന്നിൽ​. കൊൽക്കത്ത, മുംബൈ, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ, മീററ്റ് എന്നിവയും ഈ ലിസ്റ്റിലുണ്ട്​. ബീഹാറിൽ, പട്‌ന, മുസാഫർപൂർ, പശ്ചിമ ബംഗാളിലെ അസൻസോൾ, മധ്യപ്രദേശിലെ ഗ്വാളിയോർ എന്നീ നഗരങ്ങളും മലിനനിരക്കിൽ മുന്നിലാണ്​.

തിരുവനന്തപുരവും ലിസ്റ്റിൽ

കേരളത്തിൽ നിന്നുള്ള ചില നഗരങ്ങളും ലിസ്​റ്റിൽ ഇടംപിടിച്ചിടുണ്ട്​. സംതൃപ്തമായ വായു എന്ന വിഭാഗത്തിലാണ്​ കേരള നഗരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്​. തലസ്ഥാനമായ തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ എന്നിവയിലെ വായു തൃപ്തികരമായ അവസ്ഥയിലാണെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്​ പറയുന്നു. തിരുവനന്തപുരം-74, തൃശ്ശൂർ-58, കണ്ണൂർ-57 എന്നിങ്ങനെയാണ്​ ഇവിടങ്ങളിലെ എ.ക്യു.ഐ.

Tags:    
News Summary - Aizawl air is cleanest in India, Assam’s Nalbari among the top 10 most polluted cities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.