ന്യൂഡൽഹി: വിവാദ പശ്ചിമ ഘട്ട സംരക്ഷണ കരട് വിജ്ഞാപനത്തിെൻറ കാലാവധി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം 2022 ജൂൺ 30 വരെ ദീർഘിപ്പിച്ചു. അന്തിമ വിജ്ഞാപനം ഇറക്കും മുമ്പ് കേരളം അടക്കം ആറ് സംസ്ഥാനങ്ങളുമായി കൂടുതൽ ചർച്ചയും കൂടിയാലോചനയും നടത്താൻ കേന്ദ്ര സർക്കാറിന് ഇതോടെ ആറു മാസത്തെ സാവകാശം ലഭിക്കും. വിജ്ഞാപന കാലയളവ് നീട്ടുന്നതിന് കോവിഡ് സാഹചര്യങ്ങൾ കാരണമായി ചൂണ്ടിക്കാണിച്ചതിനാൽ അന്തിമ കരടിെൻറ കാര്യത്തിൽ സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിെൻറയും വിമർശനത്തിൽനിന്ന് ഒഴിവാകാനും കേന്ദ്രത്തിന് കഴിയും. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കുന്ന പുതിയ വിജ്ഞാപനമാണ് പുതുവർഷത്തലേന്ന് പുറത്തിറക്കിയത്.
2021 ജൂൺ 16നു പുറപ്പെടുവിച്ച പരിസ്ഥിതി സംരക്ഷണ ചട്ട ഭേദഗതിയിലൂടെയാണ് കാലാവധി ഡിസംബർ 31 വരെ നീട്ടിയത്. ആറുമാസം കൂടി ദീർഘിപ്പിച്ചതോടെ കസ്തൂരി രംഗൻ കമ്മിറ്റി നിർദേശ പ്രകാരം കേന്ദ്രം മുന്നോട്ടുവെച്ച നിയന്ത്രണങ്ങളും വിലക്കുകളും അടങ്ങുന്ന കരട് വിജഞാപനത്തിന്മേൽ പരിസ്ഥിതി മന്ത്രാലയത്തിന് തിടുക്കപ്പെട്ട് നടപടി എടുക്കേണ്ട സാഹചര്യം ഒഴിവായി.
പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനത്തിൽ 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ)യിൽനിന്ന് ഒഴിവാക്കണമെന്ന കേരളത്തിെൻറ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയിരുന്നു. അതേസമയം, അത്രയും പ്രദേശം 'നോൺകോർ' ആക്കി മാറ്റാമെന്ന വാഗ്ദാനം ആവർത്തിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അതിനായി കേരളത്തിെൻറ ഭാഗത്ത് നിന്നുള്ള നിർദേശങ്ങൾ എത്രയും പെെട്ടന്ന് സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗൻ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ 2013ലാണ് കേന്ദ്രം ഉത്തരവ് ഇറക്കിയത്. ഇതിന് 2018ൽ കൊണ്ടുവന്ന ഭേദഗതിയിൽ 13,000ത്തിൽപരം കിലോമീറ്ററിൽനിന്ന് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിർദേശിച്ച 9993.7 ചതുരശ്ര കിലോമീറ്ററിലേക്ക് കേരളത്തിലെ പരിസ്ഥിതിലോല പ്രദേശം ചുരുങ്ങി. ഉമ്മൻ കമ്മിറ്റി 123 വില്ലേജുകളിലായി കണ്ടെത്തിയ പരിസ്ഥിതിലോല മേഖല 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പിന്നീട് ഇടത് സർക്കാർ നിയോഗിച്ച വി.എച്ച് . കുര്യെൻറ നേതൃത്വത്തിെല സമിതി 92 വില്ലേജുകളിലായി 8656 ചതുരശ്ര കിലോമീറ്റർ ആക്കി പുനർനിർണയിച്ചതിെന തുടർന്നാണ് 1337 ചതുരശ്ര കിലോമീറ്റർ പ്രദേശം കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതിലോല മേഖല (ഇ.എസ്.എ)യിൽനിന്ന് ഒഴിവാക്കാൻ കേരള സർക്കാർ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.