മഴക്കാലമായാൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വേനലായാൽ കൊടുംവരൾച്ചയും കുടിവെള്ളക്ഷാമവും എന്ന സ്ഥിതിയിലേക്ക് ഇടുക്കിയുടെ കാലാവസ്ഥ മാറുകയാണ്. പുഴകൾ, നീർച്ചാലുകൾ, അരുവികൾ എന്നിവയാൽ സമ്പന്നമാണ് ഇടുക്കിയെങ്കിലും സ്വാഭാവിക ജലസ്രോതസ്സുകൾ പലതും മുമ്പെങ്ങുമില്ലാത്ത വിധം വെല്ലുവിളി നേരിടുകയാണ്. ജലമില്ലെങ്കിൽ ജീവനുമില്ല എന്ന ഓർമപ്പെടുത്തലുമായാണ് ഓരോ മാർച്ച് 22ഉം കടന്നുവരുന്നത്.
തൊടുപുഴ: സര്‍ക്കാറിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മിച്ച കുളങ്ങള്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും.
രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കുന്നതിനും കൃഷിക്ക് വേണ്ട ജലത്തിന്റെ ആവശ്യകതയും ഭൂഗര്‍ഭ ജലനിരപ്പിന്റെ വർധനയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 1000 കുളങ്ങളാണ് ബുധനാഴ്ച നാടിനായി സമര്‍പ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച 83 കുളങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. 2000 കുളങ്ങളാണ് സംസ്ഥാനമൊട്ടാകെ നിര്‍മിക്കുന്നത്.
വേനല്‍ കനത്തതോടെ പ്രതികൂലസാഹചര്യത്തിലും തൊഴിലുറപ്പ് തൊഴിലാളികളുടെ അശ്രാന്തപരിശ്രമം പദ്ധതിക്ക് മുതല്‍ക്കൂട്ടായി. കയര്‍ ഭൂവസ്ത്രം വിരിച്ച കുളങ്ങളുമായി കുമളി ഗ്രാമപഞ്ചായത്തും മത്സ്യം വളര്‍ത്തുന്നതിനായി ഫിഷറീസ് വകുപ്പുമായി സംയോജിച്ച് നിർമിച്ച കുളങ്ങളുമായി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തും പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു.
മാലിന്യം നിറഞ്ഞ് മുതിരപ്പുഴയാർ
മൂന്നാർ: ഒരു ജലസ്രോതസ്സിനെ എങ്ങനെയെല്ലാം മലിനമാക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് മൂന്നാർ നഗരമധ്യത്തിലൂടെ കടന്നുപോകുന്ന മുതിരപ്പുഴയാർ. പ്രളയകാലത്ത് കരകയറി കുലംകുത്തി ഒഴുകിയ ഈ പുഴ ഇന്നൊരു കൈത്തോടിന് സമമാണ്. മാലിന്യം തള്ളലും വശങ്ങളിലെ കൈയേറ്റവുമാണ് പുഴ ഈ വിധമാക്കിയത്. ടൗൺ മേഖലയിൽ പുഴയുടെ ഇരുകരയിലുമുള്ള സ്ഥാപനങ്ങളും ലോഡ്ജുകളും വീടുകളും അവരുടെ ശുചിമുറി മാലിന്യം ഉൾപ്പെടെ ഒഴുക്കുന്നത് ഈ പുഴയിലേക്കാണ്. പലഭാഗത്തും മലിനജല കുഴലുകൾ പുഴയിലേക്ക് പരസ്യമായി സ്ഥാപിച്ചിരിക്കുന്നത് കാണാം. വേനലിൽ ഒഴുക്ക് നിലച്ചതോടെ പ്ലാസ്റ്റിക് മാലിന്യം മുതൽ അറവുശാല മാലിന്യം വരെ പുഴമധ്യത്തിൽ കെട്ടിക്കിടക്കുന്നു. പുഴയിൽ മാലിന്യം തള്ളുന്നത് തടയാൻ നിരീക്ഷണ കാമറകൾ വരെ സ്ഥാപിച്ച് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പുഴ മലിനീകരണത്തിന് ഒരു കുറവുമില്ല.
വാരാന്ത്യങ്ങളിൽ മുതിരപ്പുഴയാറിലെ വെള്ളത്തിന് കറുപ്പ് നിറമാണ്. കൈവഴിയായ നല്ലതണ്ണിയാറാണ് മുതിരപ്പുഴയാറിനെയാകെ കറുപ്പിക്കുന്നത്. നല്ലതണ്ണിയിൽ രാസപദാർഥങ്ങൾ അടങ്ങിയ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതാണ് ഈ നിറംമാറ്റത്തിനു കാരണം. ഇതിനെതിരെ പഞ്ചായത്തോ മലിനീകരണ നിയന്ത്രണ ബോർഡോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പള്ളിവാസലിന് താഴെ ആറ്റുകാട്, കുഞ്ചിത്തണ്ണി മേഖലകളിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് മുതിരപ്പുഴയാർ. പുഴ സംരക്ഷത്തിന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ഈ പുഴയുടെ അന്ത്യവും അതുവഴിയുള്ള പരിസ്ഥിതി ദുരന്തവും അതിവിദൂരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.