ഗൾഫ് രാജ്യങ്ങളിലും നാട്ടിലെ പൊലെ ചൂട് കൂടിവരികയാണല്ലോ. ശരീരത്തിൽ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്. നോമ്പിനെ ഒന്നു തണുപ്പിക്കാൻ ഒരുപാട് ജൂസ് റെസിപ്പികൾ തപ്പി നടക്കുകയാണ് എല്ലാ വീട്ടമ്മമാരും. എല്ലാവർക്കും പരീക്ഷിച്ചു നോക്കാൻ പറ്റിയ ഒരു ജൂസ് റെസിപ്പിയാണിത്.
കാരറ്റ് മിന്റ് ലെമൺ കൂളർ
● കാരറ്റ് -2 എണ്ണം
● മിന്റ് -ഒരു പിടി
● നാരങ്ങാ -2 എണ്ണം
● ഇഞ്ചി -ഒരു ചെറിയ കഷ്ണം
● പഞ്ചസാര /ഉപ്പ്
● വെള്ളം -2 ഗ്ലാസ്
ഉണ്ടാക്കുന്ന വിധം:
കാരറ്റ് തൊലി കളഞ്ഞതും പൊതീന ഇലയും നാരങ്ങ നീരും ഇഞ്ചിയും വെള്ളവും പഞ്ചസാരയൊ ഉപ്പോ ചേർക്കാം. ഹെൽത്തിയായി കുടിക്കണമെങ്കിൽ ഒരു നുള്ള് പിങ്ക് സാൾട് ആണ് നല്ലത്. അല്ലെങ്കിൽ പഞ്ചസാര ആറ് ടേബിൾ സ്പൂൺ ചേർക്കാം. എല്ലാം കൂടെ മിക്സിയിൽ നന്നായി അരച്ചെടുക്കണം. ഒരു അരിപ്പ വെച്ച് അരിച്ചു ഐസ് ക്യൂബും ഇട്ടു കുടിച്ചാൽ സംഭവം ഉഷാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.