ദീപാവലി ആഘോഷത്തിൽ രാജ്യം

ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷ നിറവിൽ. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. കോവിഡ് മഹാമാരിയുടെ ഭീതിയൊഴിഞ്ഞ ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ വർഷത്തെ ദീപാവലിക്കുണ്ട്.

തിന്മയ്ക്ക് മേൽ നന്മയുടെ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മഹാമാരിക്കും അടച്ചിടലുകൾക്കും ശേഷം എത്തിയ ദീപാവലിയെ ആഘോഷമാക്കുകയാണ് ഉത്തരേന്ത്യ. വീടുകൾ വിളക്കുകളും ചെരാതുകളും വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ച് കഴിഞ്ഞു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകാൻ മധുര പലഹാരങ്ങൾ വാങ്ങി. കഴിഞ്ഞ രണ്ട് ദീപാവാലി സീസണിലും ദുരിതത്തിലായ കച്ചവടക്കാർ ഇത്തവ സന്തോഷത്തിലാണ്. പ്രതീക്ഷിച്ചതിലും മികച്ച കച്ചവടമാണ് പല മാർക്കറ്റുകളിലും ലഭിച്ചത്. വായു ഗുണനിലവാരം മോശമായതിനാൽ ഡൽഹിയിൽ ഈ വർഷവും പടക്കങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ട്.

അതേസമയം പ്രധാനമന്ത്രി ഇന്ന് അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും. ആഘോഷത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയിലെ ആഘോഷത്തിന് ശേഷമാണ് മോദി അതിർത്തിയിൽ എത്തുന്നത്. രാജ്യാതിർത്തിയിൽ ദീപങ്ങൾ കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് സൈനികർ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാർക്കും സൈനികർ ആശംസകളും നേർന്നു. 

Tags:    
News Summary - Diwali 2022 celcebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.