രുചിക്കുറിപ്പെഴുതൂ... സമ്മാനം നേടൂ
ഗൾഫ് മാധ്യമം വായനക്കാർക്ക് ‘റമദാൻ രുചി’യിലേക്ക് ഇഫ്താർ വിഭവങ്ങളുടെ രുചിക്കൂട്ട് തയാറാക്കി അയക്കാം. റെസിപ്പി, വിഭവത്തിന്റെ ഫോട്ടോ, സ്വന്തം ഫോട്ടോ എന്നിവ സഹിതം അയക്കുക. തിരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. ഒപ്പം മികച്ച 10 റെസിപ്പികൾക്ക് സമ്മാനവും.
ഇ-മെയിൽ: qatar@gulfmadhyamam.net, വാട്സാപ്പ്: 5528 4913.
മുഹബ്ബത്ത് സർബത്ത്
റമദാനിൽ ഏറെ പ്രധാനമാണ് ഇഫ്താർ. പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച്, വൈകീട്ട് വ്രതത്തിന് വിരാമം കുറിച്ചുകൊണ്ട് ആരോഗ്യകരമായ പാനീയം തീൻ മേശയിലെത്തുമ്പോൾ ഇഫ്താറിനും മുഹബ്ബത്ത് കൂടും. അത്തരത്തിലൊരു പാനീയമാണ് റമദാൻ രുചിയിൽ പരിചയപ്പെടുത്തുന്നത്.
ആവശ്യമുള്ള ചേരുവകൾ
തണ്ണിമത്തൻ - ചെറിയ കഷണങ്ങളാക്കിയത് (ഒരു ബൗൾ)
ഒരു ഗ്ലാസ് പാൽ
ഒരു ഗ്ലാസ് -വെള്ളം
നാല് ടേബിൾ സ്പൂൺ - പഞ്ചസാര
മൂന്ന് ടേബിൾ സ്പൂൺ - റൂഹഫ്സ സിറപ്പ്
അര ടീ സ്പൂൺ - റോസ് വാട്ടർ
ഒരു ടേബിൾ സ്പൂൺ - കസ്കസ്
പാൽ വെള്ളം, റൂഹഫ്സ, റോസ് വാട്ടർ എന്നിവ ഒരുമിച്ച് ഇളക്കി യോജിപ്പിക്കുക. അതിലേക്കു തണ്ണിമത്തൻ ചെറുതായി അരിച്ചത് മിക്സ് ചെയ്യുക. കുടിക്കുന്ന ഗ്ലാസിലേക്ക് കസ്കസ് ഇട്ടു മിക്സ് ചെയ്തു വെച്ചിരിക്കുന്ന മിശ്രിതം ഇളക്കി യോജിപ്പിച്ചു തണുപ്പിക്കുന്നതോടെ ഇഫ്താറിന് നല്ലൊരു വിഭവം തയാർ.
തയാറാക്കിയത്: സൽമ ആയിഷ, ദോഹ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.