ഒരു പാത്രത്തിൽ പാൽ ഒഴിച്ച് ചൂടാക്കാൻ വെക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര, തണുത്ത വെള്ളത്തിൽ കുതിർത്തു വെച്ച ജെലാറ്റിൻ എന്നിവ ചേർത്തിളക്കി പാൽ തിളച്ച് വരുമ്പോൾ തീ ഓഫാക്കി വെക്കുക. സ്ട്രോബെറി കുറച്ച് പഞ്ചസാര ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. തയാറാക്കി വെച്ച പാലിന്‍റെ ചൂട് പോയശേഷം മാത്രം സ്ട്രോബെറി മിക്സ് ചേർത്തിളക്കുക.
ചൂട് പാലിൽ ചേർത്താൽ പാൽ പിരിഞ്ഞു പോകും. സ്ട്രോബെറിക്ക് പുളിയുള്ളത് കൊണ്ടാണ് പാലിന്‍റെ ചൂട് പോയതിന് ശേഷം സ്ട്രോബെറി ചേർത്തിളക്കാൻ പറയുന്നത്. പുഡിങ് മോൾഡിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മുകളിൽ ചോപ്ഡ് പിസ്ത കൊണ്ട് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.