അവോക്കാഡോ ചിക്കനും വെജ് സാലഡും

അവോക്കാഡോ ചിക്കനും വെജ് സാലഡും

ഒത്തിരി ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള ഒരു ആഹാര പദാർത്ഥമാണ് അവോക്കാഡോ. അതിനാൽ തന്നെ ഇത്‌ ഹൃദയാരോഗ്യത്തിനു വളരെ നല്ലതുമാണ്. ധാരാളം ഫൈബർ അടങ്ങിയത് കാരണം പ്രമേഹവും നിയന്ത്രിക്കാൻ ഇതിനു സാധിക്കും.

ചേരുവകൾ

  • അവോക്കാഡോ -1 വലുത്‌
  • ചിക്കൻ (എല്ലില്ലാത്തത്‌)-150ഗ്രാം
  • കപ്സികം, കുക്കുമ്പർ, ഉള്ളി, തക്കാളി- എല്ലാം കുറച്ചുകുറച്ച്​
  • ഒലീവ്‌ ഓയിൽ -1 ടേബിൾ സ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • കുരുമുളക് പൊടി -1/3 ടീസ്പൂൺ
  • നാരങ്ങാ നീര് -1 നാരങ്ങയുടെ നീര്
  • മല്ലിയില അരിഞ്ഞത്‌-1 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം

ചിക്കനിലേക്ക് കുറച്ചു ഒലിവ്‌ ഓയിലും കുരുമുളക് പൊടിയും ഉപ്പും ഇട്ട്‌ കുറച്ചു നേരം വെക്കണം. ശേഷം ഒന്നു ഷാലോ ഫ്രയ് ചെയ്തെടുക്കാം. മുറിച്ചു വെച്ച അവോകാഡോയിലേക്ക് നാരങ്ങാ നീരും ഒലിവ്‌ ഓയിലും യോജിപ്പിച്ചുവെക്കണം.

ബാക്കി എല്ലാ പച്ചക്കറികളും ചതുരക്കഷ്ണങ്ങളാക്കി മുറിച്ചു അതിലേക്ക്‌ മല്ലിയില അരിഞ്ഞതും ഒലിവ്‌ ഓയിലും കുരുമുളക് പൊടിയും നാരങ്ങാ നീരും ചെർത്തു നല്ലപോലെ യോജിപ്പിച്ചെടുക്കുക.

ഇനി സെറ്റ്‌ ചെയ്യാനായി ആദ്യം അവോക്കാഡോ വെച്ച് അതിനു മുകളിൽ ഫ്രൈ ചെയ്ത ചിക്കൻ ഒന്നു പിച്ചി ഇട്ടു കൊടുത്തു മുകളിലായി മിക്സഡ് വെജിറ്റബിൾസും ഇട്ടു കൊടുത്താൽ ഹെൽത്തി സാലഡ് റെഡി.

Tags:    
News Summary - Avocado chicken and veg salad recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.