കല്ലുമ്മക്കായ ഇഡലി

കല്ലുമ്മക്കായ ഇഡലി. ചിത്രം: മുഹമ്മദ് തസ്നീർ



കല്ലുമ്മക്കായ ഇഡലി

ചേരുവകൾ

1. ജീരകശാല അരി -ഒരു കപ്പ്

2. പൊന്നി അരി -അര കപ്പ്

3. മഞ്ഞൾപ്പൊടി -ഒരു നുള്ള്

4. പച്ചമുളക് ചെറുതാക്കി മുറിച്ചത് -രണ്ടെണ്ണം

5. ഗരം മസാല -അര ടീസ്പൂൺ

6. കുരുമുളകുപൊടി -കാൽ ടീസ്പൂൺ

7. മുട്ട -ഒന്ന്

8. തേങ്ങാപ്പാൽ -ഒരു കപ്പ്

9. ഇഞ്ചി ചെറുതാക്കി മുറിച്ചത് -ഒന്ന്

10. കല്ലുമ്മക്കായ -100 ഗ്രാം

11. വെളുത്തുള്ളി ചെറുതാക്കി മുറിച്ചത് -രണ്ടു ടേബിൾ സ്പൂൺ

12. നെയ്യ് -രണ്ടു ടേബിൾ സ്പൂൺ

13. ബേക്കിങ് സോഡ -ഒരു നുള്ള്

14. സവാള കൊത്തിയരിഞ്ഞത് -ഒരു കപ്പ്

15. മല്ലിയില -അൽപ്പം

16. കറിവേപ്പില -അൽപ്പം

17. ഏലക്കപ്പൊടി -ഒരു നുള്ള്

18. ഉപ്പ് -ആവശ‍്യത്തിന്

തയാറാക്കുന്ന വിധം

1. ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കല്ലുമ്മക്കായ വേവിച്ചെടുക്കാം.

2. ഒരു കപ്പ് ജീരകശാല അരിയും അര കപ്പ് പൊന്നി അരിയും മൂന്നു മണിക്കൂർ വെള്ളത്തിലിട്ടുവെച്ച് തേങ്ങാപ്പാലിൽ അരച്ചെടുത്ത് ഇഡലി മാവ് തയാറാക്കാം. ഇതിലേക്ക് മുട്ടയും ഒരു നുള്ള് ഏലക്കപ്പൊടിയും ഒരു നുള്ള് ബേക്കിങ് സോഡയും ചേർത്ത് നന്നായി യോജിപ്പിക്കാം.

3. ഫില്ലിങ് തയാറാക്കാൻ അടുപ്പിൽ വെച്ച പാത്രത്തിലേക്ക് രണ്ടു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് അതിലേക്ക് വേവിച്ചുവെച്ച കല്ലുമ്മക്കായ ചേർത്ത് ചെറുതായി വഴറ്റിയെടുത്ത് മാറ്റിവെക്കാം.

4. ഈ നെയ്യിൽ കൊത്തിയരിഞ്ഞ സവാള വഴറ്റിയെടുക്കാം. അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കുറച്ച് മല്ലിയില, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റാം. ഉപ്പ്, കുരുമുളകുപൊടി, ഗരം മസാല, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

5. അതിലേക്ക് കല്ലുമ്മക്കായ ചേർത്ത് യോജിപ്പിക്കാം.

6. ശേഷം ഇഡലി ചെമ്പിൽ വെള്ളം തിളപ്പിക്കാം.

7. ഇഡലി വേവിക്കുന്നതിന് മുമ്പ് ഇഡലി തട്ട് നെയ്യ് ഉപയോഗിച്ച് ഗ്രീസ് ചെയ്യാം.

8. ഉപ്പ് ചേർത്ത് തട്ടിലെ കുഴിയുടെ പകുതി മാത്രം ഇഡലി മാവ് ഒഴിക്കാം. ആവി വരുന്ന ഇഡലി ചെമ്പിൽ ഇഡലി തട്ട് രണ്ടു സെക്കൻഡ് മാത്രം വെച്ച് അടപ്പ് തുറന്ന് മാവിന് മുകളിൽ ഫില്ലിങ് ചേർക്കാം.


9. ഫില്ലിങ്ങിന് മുകളിൽ വീണ്ടും ഇഡലി മാവ് ചേർത്ത് 15 മിനിറ്റ് വേവിക്കാം. രുചിയൂറും കല്ലുമ്മക്കായ ഇഡലി തയാർ.


Tags:    
News Summary - mussels idli recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.