ഇഡ്ഡലി പാത്രം മതി, അയല ആവിയിൽ വേവിക്കാം...

വളരെ സ്വാദിഷ്ടമായ വിഭവമാണ് നല്ല നാടൻ അയല ആവിയിൽ വേവിച്ചത്. പഴമയുടെ രുചിയിൽ വാഴയിലയിൽ തയാറാക്കുന്ന ഈ വിഭവം ചോറിന്‍റെയും അപ്പത്തിന്‍റെയും കൂടെ കഴിക്കാവുന്നതാണ്.

ചേരുവകൾ:

  1. അയല - 2 എണ്ണം വലുത്
  2. മുളക് പൊടി - 1 സ്പൂൺ
  3. മഞ്ഞൾ പൊടി - കാൽ സ്പൂൺ
  4. മല്ലി പൊടി - അര സ്പൂൺ
  5. കുരുമുളക് - അര സ്പൂൺ (ക്രഷ് ചെയ്തത്)
  6. ഉപ്പ് - പാകത്തിന്
  7. നാരങ്ങാ നീര് - അര സ്പൂൺ
  8. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ
  9. സവാള - 2 (കനം കുറച്ചു അരിഞ്ഞത്)
  10. ചെറി ഉള്ളി - 1 കപ്പ്‌ (അരിഞ്ഞത്)
  11. തക്കാളി - 1 എണ്ണം
  12. വെളിച്ചെണ്ണ - പാകത്തിന്
  13. വാഴയില - 1 എണ്ണം (അരിഞ്ഞത്)
  14. കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

2 മുതൽ 8 വരെയുള്ള ചേരുവകൾ എടുത്ത് കഴുകി വൃത്തിയാക്കിയ അയലയിൽ തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം വെളിച്ചെണ്ണ ഒഴിച്ചു ചെറുതായൊന്നു പൊരിച്ചെടുക്കുക. ശേഷം ആ എണ്ണയിലേക്ക് അരിഞ്ഞുവെച്ച സവാള ഇട്ട് വഴറ്റുക. പിന്നെ ചുവന്നുള്ളിയും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. നന്നായി വയറ്റിയതിന് ശേഷം തക്കാളി അരിഞ്ഞത് ഇടുക.

ശേഷം, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ഉപ്പ് എന്നിവ ചേർത്ത് മസാല ഉണ്ടാക്കുക. അവസാനം ഒരു ഫുൾ നാരങ്ങാ നീര് ഒഴിച്ചു വാങ്ങിവെക്കുക. അയലയുടെ അടിയിലും മുകളിലും മസാല വെച്ച് പൊതിഞ്ഞു വാട്ടിയ വാഴയില ഉപയോഗിച്ച് പൊതിഞ്ഞ ശേഷം ഇഡ്ഡലി പാത്രത്തിൽവെച്ച് 10 മിനിട്ട് ആവി കയറ്റി എടുക്കുക.

Tags:    
News Summary - Ayala Aviyil Vevichathu or Steamed Fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.