പോഷകഗുണമുള്ള ഒന്നാണ് മുട്ട. പല ഡയറ്റ് പ്ലാനുകളിലും മുട്ട ഒരു പ്രധാന ഘടകമാണ്.ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഗുണങ്ങളാൽ സമ്പുഷ്ടമായ മുട്ട തികച്ചും രുചികരമാണ്. ആത്മ വിശുദ്ധിയുടെ ഈ നാളുകളിൽ ഇഫ്താറിന് ഉണ്ടാക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് എഗ്ഗ് ലോലി പോപ്പ് .
ഒരു ബൗളിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന നാല് മുട്ടയെയും ചെറുതായി ഗ്രേറ്റ് ചെയ്ത് വെക്കുക. ശേഷം ചെറുതായി ചോപ്പ് ചെയ്ത സവാള, പച്ചമുളക് എന്നിവ ചേർക്കുക. മുളകുപൊടി, ഗരംമസാല, ഉപ്പ്, അരിപ്പൊടി എന്നിവ ചേർത്തതിന് ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക. മിക്സ് ചെയ്തതിന് ശേഷം ഓരോ ബോൾസ് ആക്കുക.
ശേഷം മുട്ടയിലും ബ്രഡ്ക്രംസിലും മുക്കി എടുത്തതിന് ശേഷം ചൂടായ ഓയിലിലേക്ക് മുക്കി പൊരിച്ചെടുക്കുക. ടൂത്ത് പിക്ക് കൂടെ വച്ചാൽ എഗ്ഗ് ലോലി പോപ്പ് റെഡി. അർക്കും എത്രയും വേഗം ഉണ്ടാക്കാൻ സാധിക്കുന്ന നല്ലൊരു വിഭവം തന്നെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.