കെട്ടിട നിര്‍മാണത്തിന്‍െറ നിയമവഴികളും, നല്ല വഴികളും

സ്വന്തമായി വീട് എന്നൊരു സ്വപ്നം നേടിയെടുക്കാന്‍ ഏതൊരാളും അതിന്‍െറ നല്ല വഴികളും, നിയമ വഴികളും അന്വേഷിച്ച് പോകേണ്ടതുണ്ട്. അവയെ സംബന്ധിച്ചുള്ള മാര്‍ഗരേഖകള്‍ തുടങ്ങുന്നു.


1. നിയമവഴികള്‍:- ഇന്ത്യന്‍ ഭരണഘടനക്ക് അനുസൃതമായി കേരള മുനിസിപ്പാലിറ്റി ആക്ടും അതിന്‍െറ ഭാഗമായി 1999-ല്‍ കേരള മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണചട്ടങ്ങളും നിലവില്‍ വന്നു. ഇവക്ക് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളൊട്ടാകെ വ്യാപ്തിയുണ്ട്. ഇപ്പോള്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും നിലവിലുണ്ട്.


(a) കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ എന്തിന് -
(i) കെട്ടിടങ്ങള്‍ക്ക് വേണ്ടി സ്ഥാനങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയോ, പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിന്
(ii) കെട്ടിടനിര്‍മാണം നിയന്ത്രിക്കുകയോ, പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിന്
(iii) ആരോഗ്യത്തിന് ഹാനികരമായതോ, അപായകരമായതോ ആയ യാതൊരു സ്ഥാനവും കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടില്ലയെന്നും വ്യവസ്ഥ ചെയ്യുന്നു.


നഗരസഭ, മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍ സ്വന്തമായി ഭൂമിയുള്ള ഏതൊരാള്‍ക്കും അവിടെ കെട്ടിടം നിര്‍മിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വഭരണ സ്ഥാപനങ്ങളില്‍ നിന്നും അനുവാദപത്രം ( കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ ്് )  വാങ്ങണമെന്ന് കെട്ടിട നിര്‍മാണ ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

(a) കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടി എന്തെല്ലാം ചെയ്യണം-


(i) ഒരു കെട്ടിടം നിര്‍മിക്കാനോ, പുനര്‍നിര്‍മിക്കാനോ, അല്ളെങ്കില്‍ ഒരു കെട്ടിടത്തിന്‍െറ പണിയില്‍ മാറ്റം വരുത്താനോ അതില്‍ കൂട്ടി ചേര്‍ക്കല്‍ നടത്താനോ, അതിന് വിപുലീകരണം നടത്താനോ  ഉദ്ദേശിക്കുന്ന ഏതൊരാളും സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരെ (ആര്‍ക്കിടെക്ക്റ്റ് , എന്‍ജിനിയേഴ്സ്, ബില്‍ഡിങ് ഡിസൈനേഴ്സ്, സൂപ്പര്‍വൈസേര്‍സ് തുടങ്ങിയവരെ) സമീപിക്കുകയും , അവര്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് വിധേയമായി നിങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ളാന്‍ തയ്യാറാക്കുകയും, തുടര്‍ന്ന് അപേക്ഷ നല്‍കാവുന്നതുമാണ്.

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിക്കുന്ന രീതി( ചട്ടം-7)
ചട്ടത്തില്‍ അനുശാസിക്കുന്ന അനുബന്ധം Aയിലെ ഫാറം ( അതാത് നഗരസഭ, മുനിസിപ്പാലിറ്റി തയ്യാറാക്കിയ പ്ളാനുകളുടെ മൂന്ന് കോപ്പികളും ഭൂമിയുടെ ഉടമസ്വകാശം തെളിയിക്കുന്ന പ്രമാണത്തിന്‍െറ പകര്‍പ്പും, വില്ളേജില്‍ ഭൂമിയുടെ കരം തീര്‍ത്ത ഏറ്റവും പുതിയ രസീതും, ഉള്‍പ്പെടെ അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട സെക്രട്ടറിക്ക് രേഖാമൂലം നല്‍കേണ്ടതാണ്.

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഏതെല്ലാം സമ്പ്രദായം വഴി ലഭ്യമാക്കാം
കെട്ടിട നിര്‍മാണ ചട്ടത്തിന്‍െറ പ്രയോജനം ജനങ്ങളില്‍ എത്തുന്നതിനും , നിര്‍മാണ അപേക്ഷയിലെ കാലതാമസം , അഴിമതി, ഇവ അവസാനിപ്പിച്ച് വേഗത്തില്‍ നിര്‍മാണ അനുവാദപത്രം ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ “ ഏകദിന പെര്‍മിറ്റ്’’സമ്പ്രദായവും, കൂടാതെ സാധാരണ പെര്‍മിറ്റ് സമ്പ്രദായവും കൊണ്ട് വന്നിട്ടുണ്ട്.
എന്താണ് ഏകദിന പെര്‍മിറ്റ് സമ്പ്രദായം ഇതിന്‍െറ നിയമവഴികള്‍:-എന്താണ് സാധാരണ പെര്‍മിറ്റ് അതിന്‍െറ നിയമ വഴികള്‍
ഇവ സംബന്ധിച്ച് വിശദവിവരങ്ങള്‍ പിന്നീട്

തുടരും........

 

 

photo courtesy: bs2h.com


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.