അതിപ്രശസ്തരുടെ മായാസൗധങ്ങള്‍ക്ക് ജീവന്‍പകര്‍ന്ന സ്പാനിഷ് ആര്‍കിടെക്ടിന് ചേരുക മഹാഭാരതത്തിലെ വാസ്തുശില്‍പിയായ മയന്‍െറ പേരാണ്. രാജശില്‍പിയെന്നും വിളിക്കാം. 15 വര്‍ഷത്തിനുള്ളില്‍ റോഡ്രിഗോ തീര്‍ത്ത കരവിരുതുകള്‍ എണ്ണാന്‍ പലരുടെയും വിരലുകള്‍ വേണ്ടിവരും. ത്രീഡി സ്പെഷലിസ്റ്റ് ആര്‍കിടെക്ട് എന്ന പേരുനല്‍കി 39 വയസ്സുകാരനെ ഒതുക്കാമെങ്കിലും ആ നേട്ടങ്ങള്‍ എവിടെ ഉള്‍ക്കൊള്ളിക്കും?
A-CERO എന്ന ആഗോള കെട്ടിടനിര്‍മാണ കമ്പനിക്കുവേണ്ടിയാണ് റോഡ്രിഗോ ജോലി ചെയ്യുന്നത്. റോഡ്രിഗോ താമസസൗകര്യമൊരുക്കിയ പ്രശസ്തര്‍ ഏറെയാണ്. പോപ് താരം മഡോണ, ഫുട്ബാള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫെര്‍ണാണ്ടോ ടോറസ്, സിനദിന്‍ സിദാന്‍, റൗള്‍ ഗോണ്‍സാലസ് തുടങ്ങിയവരുടെ സുന്ദരഭവനങ്ങളും ജോര്‍ദാന്‍ രാജകുമാരിയുടെ അന്ത$പുരവും റോഡ്രിഗോയുടെ മികവിന്‍െറ തെളിവുകളാണ്.
കേരളത്തിലെ വാസ്തുമാതൃക അതിമനോഹരമാണെങ്കിലും അപാര്‍ട്മെന്‍റ് സംസ്കാരത്തോട് വിയോജിക്കുന്നതായി അദ്ദേഹം പറയുന്നു.
‘മനുഷ്യനും ഭൂമിയുമായി ഒരു അനുപാതമുണ്ട്. ധാരാളം നിലകളുള്ള അപാര്‍ട്മെന്‍റുകളിലെ താമസം മനുഷ്യന്‍െറ തനിമ നഷ്ടപ്പെടുത്തും. ഉയരം അവരുടെ മാനസികാവസ്ഥയെ അനിയന്ത്രിതമായ തലങ്ങളിലത്തെിക്കും. മരങ്ങളേക്കാള്‍ ഉയരത്തില്‍ കെട്ടിടം പാടില്ല. കേരളംപോലുള്ള മിതോഷ്ണ മേഖലകളില്‍ കെട്ടിടങ്ങളുടെ ഉയരത്തിന് ഏറെ പ്രാധാന്യമുണ്ട്. നിറയെ ജനാലകള്‍ വേണം. ജനാലകളും വാതിലുകളും വലുതായിരിക്കണം. വാതിലുകളും ജനാലകളും തമ്മില്‍ കൃത്യമായ അനുപാതം വേണം.’
കേരളത്തിലെ ഫ്ളാറ്റുകളില്‍ പലതിലും ജനാലകള്‍ കുറഞ്ഞുപോയതായി അദ്ദേഹത്തിന്‍െറ കണ്ണുകള്‍ കണ്ടത്തെി.വിദേശരാജ്യങ്ങളിലൊക്കെ ഓഫീസുകള്‍ക്കാണ് ഫ്ളാറ്റുകള്‍ അധികവും ഉപയോഗിക്കുന്നത്. താമസിക്കാന്‍ അവര്‍ വീടുകള്‍ തന്നെ ഉപയോഗിക്കുന്നു. ആ രീതിതന്നെയാണ് കേരളത്തിനും നല്ലത്. കൊച്ചിയില്‍ താന്‍ കണ്ട വീടുകള്‍ അതിമനോഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്‍െറ ഇഷ്ടങ്ങള്‍ക്കുപരി വീട്ടുടമയുടെ ആഗ്രഹങ്ങളാണ് ഇഷ്ടികയും സിമന്‍റുമുപയോഗിച്ച് അദ്ദേഹം കെട്ടിപ്പടുക്കുക. കാശിനും അസാധാരണ ആശയങ്ങള്‍ക്കും പഞ്ഞമില്ലാത്തതിനാല്‍ സെലിബ്രിറ്റികളുടെ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ വാസ്തുവിദഗ്ധന്‍ ഏറെ പണിപ്പെടണം. സുഗന്ധദ്രവ്യങ്ങള്‍ മാത്രം സൂക്ഷിക്കാന്‍ ഒരു മുറിയും 20 കാറുകള്‍ സുഖമായി കയറ്റിയിടാവുന്ന വന്‍ ഗാരേജും ഇത്തരം വേറിട്ടസങ്കല്‍പങ്ങള്‍ ഉള്‍ക്കൊണ്ട് റോഡ്രിഗോ പണിതു നല്‍കിയിട്ടുണ്ട്. എന്തിന്, സ്പെയിനിലെ മെട്രോ റെയിലും ഇദ്ദേഹത്തിന്‍െറ ഭാവനയില്‍ മെനഞ്ഞതാണ്. പഠിച്ചിരുന്ന ബുര്‍ഗോസ് സര്‍വകലാശാലയില്‍ ആര്‍കിടെക്ചര്‍ വിഭാഗത്തില്‍ പ്രഫസറാണ് ഇദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി ഹരിയാനയിലെ ഗുഡ്ഗാവില്‍ ഒരു പദ്ധതി റോഡ്രിഗോ പൂര്‍ത്തിയാക്കി. സ്പെയിനിലെ രാജാവിന്‍െറ കൊട്ടാരം പുതുക്കിയതും ഇദ്ദേഹമാണ്.
കുറിപ്പ്: റോഡ്രിഗോ നിര്‍മിച്ച വീടുകളുടെ ചിത്രങ്ങളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.