വീട് സൃഷ്ടിക്കുന്ന പാരിസ്ഥിതികവും വിഭവചൂഷണപരവുമായ അമിതഭാരം പ്രകൃതിക്ക് താങ്ങാന്‍ കഴിയുന്നില്ല. വിഭവങ്ങള്‍ പരിമിതമായതിനാല്‍ ആര്‍ഭാടവും ധൂര്‍ത്തും മൂലം യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് കിട്ടാതെ പോകുന്നു. അതിനാല്‍ പലര്‍ക്കും വീട് ഒരു സ്വപ്നമാവുന്നു. ഭവന നിര്‍മാണത്തിലും പ്രയോജനത്തിലും പാരിസ്ഥിതിക പരിഗണനകള്‍ അവശ്യഘടകമാണ്. പലപ്പോഴും ഇത് പരിഗണിക്കപ്പെടുന്നില്ല.
മൂന്നുതരം ഖനനം
വീട് നിര്‍മാണത്തിനുപയോഗിക്കുന്ന ഓരോ ദ്രവ്യവും പ്രകൃതിയില്‍ നിന്നെടുക്കുന്നതോ പ്രകൃതിയിലെ വസ്തുക്കളുപയോഗിച്ച് വ്യാവസായികമായി ഉണ്ടാക്കിയതോ പ്രകൃതിയില്‍ കാലാകാലമായുണ്ടാകുന്നവയോ ആണ്. പുനരുല്‍പാദിപ്പിക്കപ്പെടുന്നവ, പുനരുല്‍പാദനം ചെയ്യപ്പെടാത്തവ, വ്യാവസായിക ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ അവയെ മൂന്നായി വിഭജിക്കാം. പുനരുല്‍പാദനം ചെയ്യപ്പെടാത്തവയാണ് ചെങ്കല്ല്, കരിങ്കല്ല്, മണല്‍ എന്നിവ. ഇവ നാം ഖനനം ചെയ്തെടുക്കുന്നു. ഇവയോരോന്നിന്‍േറയും ഖനനം ഇന്ന് അതിന്‍െറ പരമകാഷ്ഠയിലത്തെിയിരിക്കുകയാണ്. അഥവാ പരിധി കഴിഞ്ഞിരിക്കുന്നു. ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കേരളം ഇന്ന് നേരിടുന്ന കൊടിയ ദുരന്തമാണ്. പശ്ചിമഘട്ടത്തിന്‍െറ താഴ്വരയിലെ കുന്നിന്‍ചെരിവുകളെല്ലാം പാറപൊട്ടിക്കല്‍ ഭീഷണിയിലാണ്. കരിങ്കല്‍ ബോള്‍ഡറിന് വേണ്ടിയും മെറ്റല്‍ എന്ന് വിളിക്കുന്ന കരിങ്കല്‍ ചീളിന് വേണ്ടിയും ഈ ഭീഷണി അനുസ്യൂതം തുടരുകയാണ്. കെട്ടിടങ്ങള്‍ക്ക് മാത്രമല്ല മറ്റാവശ്യങ്ങള്‍ക്കും ഇവ വേണം.
വീടുനിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന വ്യാവസായിക ഉല്‍പന്നങ്ങളാണ് സിമന്‍റ്, സ്റ്റീല്‍, ഇഷ്ടിക, ഓട് എന്നിവ. ഇവയുടെ ഉല്‍പാദനവും അവയുടേതായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രധാനം ഇവയുടെ ഉല്‍പാദനം സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണമാണ്. അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ഡയോക്സൈഡിനെക്കുറിച്ച് ഏവരും ബോധവാന്മാരാണ്. അന്തരീക്ഷത്തില്‍ കുമിഞ്ഞുകൂടുന്ന CO2 സൃഷ്ടിക്കുന്ന ആഗോളതാപനവും തന്മൂലമുണ്ടാകുന്ന കാലാവസ്ഥാമാറ്റം, സമുദ്രവിതാനത്തിന്‍െറ ഉയര്‍ച്ച തുടങ്ങിയ നാനാവിധ പ്രശ്നങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിലെ ഒരു ശരാശരി വീട് നിര്‍മാണംമൂലം അന്തരീക്ഷത്തിലേക്ക് ഉദ്ദേശം 25-30 ടണ്‍ CO2 വമിക്കുന്നുണ്ട്.
പുനസൃഷ്ടിക്കാന്‍ കഴിയുന്ന നിര്‍മാണവസ്തുവാണ് തടി. മരലഭ്യതക്കുറവ് മൂലം സ്റ്റീലിലേക്കും പ്ളാസ്റ്റിക്കിലേക്കും മറ്റും തിരിയുന്നുണ്ട്. മരം പ്രകൃതിയില്‍ വീണ്ടും സൃഷ്ടിക്കപ്പെടുന്ന ഒരു വസ്തുവാണ്. കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കാമെങ്കില്‍ മറ്റ് വസ്തുക്കളിലും പാരിസ്ഥിതികമായി മെച്ചം മരമാണ്. മരം കാര്‍ബണ്‍ഡയോക്സൈഡ് ആഗിരണം ചെയ്യുന്നതാണ്. ഒരു മരം മുറിക്കുമ്പോള്‍ രണ്ട് മരം നട്ടുവളര്‍ത്തണമെന്ന് മാത്രം.
കാറ്റും വെളിച്ചവും
നിര്‍മാണ സമയത്ത് വീട്ടിലേക്ക് വേണ്ട വെള്ളം മഴപെയ്യുമ്പോള്‍ ശേഖരിക്കാനും സംവിധാനമുണ്ടാകണം. തറകെട്ടുമ്പോള്‍ അവിടെ ഒരു മഴവെള്ള സംഭരണി കൂടി ഉണ്ടാക്കുന്നത് നന്ന്. അല്ളെങ്കില്‍ മറ്റ് ഉചിത സ്ഥലത്ത് നിര്‍മിക്കണം. 100 m2 തറ വിസ്തൃതിയുള്ള വീടിന്‍െറ പുറത്ത് പെയ്യുന്ന മഴവെള്ളം 3,00,000 ലിറ്ററാണ്.
അഞ്ചുപേരുള്ള ഒരു വീട്ടില്‍ ഒരുവര്‍ഷം വേണ്ട വെള്ളം 1,82,500 ലിറ്റര്‍ മാത്രമാണ് (ഒരാള്‍ക്ക് ഒരു ദിവസം ശരാശരി 100 ലിറ്റര്‍ എന്ന കണക്കില്‍). മഴവെള്ളസംഭരണത്തിന്‍െറ പ്രാധാന്യം എത്ര വലുതെന്ന് ഇത് കാണിക്കുന്നു.
മാലിന്യനിര്‍മാര്‍ജനം
പരിസ്ഥിതി സൗഹൃദഭവനത്തിലെ പ്രധാന ഘടകമാണ് മാലിന്യനിര്‍മാര്‍ജന സംവിധാനം. കേരളത്തിലെ എല്ലാ വീടുകളിലും ഇന്ന് കക്കൂസുകളും സെപ്റ്റിക്ക് ടാങ്കുകളും ഉണ്ട്. പല വീടുകളിലും ഒന്നിലേറെ കക്കൂസുകളുമുണ്ട്. എന്നാല്‍ അതുപോലെ പ്രധാനമാണ് മറ്റ് മാലിന്യസംസ്കരണ സംവിധാനവും. അവിടെ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല.
ബയോഗ്യാസ് പ്ളാന്‍റ് അല്ളെങ്കില്‍ മണ്ണിര കമ്പോസ്റ്റ് (വെര്‍മി കമ്പോസ്റ്റ്) സംവിധാനം എല്ലാ വീടുകളിലും വേണം. ബയോഗ്യാസ് പ്ളാന്‍റ് ആയാല്‍ പാചകവാതകവും ലഭിക്കുമെന്ന പ്രയോജനമുണ്ട്. പക്ഷേ ദിവസവും 45 കിലോ ജൈവമാലിന്യം വേണമെന്ന് മാത്രം. അതില്ളെങ്കില്‍ മണ്ണിര കമ്പോസ്റ്റ് സംവിധാനം വേണം.
പുകയില്ലാത്ത അടുപ്പ്
വീട് നിര്‍മാണസമയത്ത് പുകയില്ലാത്ത അടുപ്പും സോളാര്‍ കുക്കറും സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. ഇവയോടൊപ്പം ഒരു സോളാര്‍വാട്ടര്‍ ഹീറ്ററും ഒരു ചൂടാറാപ്പെട്ടിയും ഉണ്ടായാല്‍ പാചക ഇന്ധനച്ചെലവ് ചുരുക്കാം. ഈ സംവിധാനമൊക്കെ ഉണ്ടായാല്‍ മഴക്കാലത്തൊഴികെ എല്‍.പി.ജി അടുക്കളയില്‍ കയറ്റേണ്ടിവരില്ല.
വൈദ്യുതിക്ക് സൂര്യനെ ആശ്രയിക്കേണ്ട അവസ്ഥ താമസിയാതെ ഉണ്ടാവും. നിഴലേല്‍ക്കാതെ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള സംവിധാനം ടെറസില്‍ ഒരുക്കണം. ഒരു വീട്ടിലേക്ക് വേണ്ട രണ്ട് കിലോവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടത് 30 ചതുരശ്ര മീറ്റര്‍ ടെറസ്സാണ്. 230 തെക്കോട്ട് ചെരിവിലാണ് സോളാര്‍ പാനല്‍ സ്ഥാപിക്കേണ്ടത്. ഇത്തരം ടെറസ്സ് കൂടി ഉറപ്പാക്കി വീടിന്‍െറ പ്ളാനും ലേഒൗട്ടും നിശ്ചയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.