ജീവിതത്തിെൻറ ഭൂരിഭാഗവും മാനസിക പിരിമുറുക്കത്തിലൂടെയാണ് ശരാശരി മലയാളിയുടെ യാത്ര. വിവാഹം, കുട്ടികള്‍, കുടുംബം പൂർണവിരാമമിടാൻ കഴിയാത്ത ഉത്തരവാദിത്വങ്ങളിലൂടെ മുന്നോട്ടുപോകുേമ്പാൾ സമ്പാദ്യമെന്നത് വെറും കൈമലർത്തലാകും. എല്ലാവർക്കും സാമ്പാദ്യം കൈവരുന്ന ഒരു സമയമുണ്ട്. അപ്പോഴാണ് അവൻ വീടെന്ന സ്വപ്നം കാണേണ്ടത്. മുന്‍കാലങ്ങളിൽ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തെൻറ റിട്ടയര്‍മെൻറ് സമയത്താണ് വീട് നിര്‍മ്മാണം തുടങ്ങിയിരുന്നത്. ഇതോടൊപ്പം മക്കളുടെ വിവാഹം, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ വരുന്നതോടെ വീടിെൻറ പുറകിലെ ചുമര്‍ പ്ലാസ്റ്റര്‍ ചെയ്യാതെയും, ഫ്ളോർ ടൈൽസ് ഇടുന്നത് ഒഴിവാക്കിയും അറ്റാച്ച്ഡ് ബാത്ത്റൂം പണിതീർക്കാതെയുല്ലൊം വീട് പണിയോട് സന്ധിചെയ്യും. മിക്കപ്പോഴും പണമല്ല, കൃത്യമായ പ്ളാൻ ഇല്ലാത്തതാണ് വീടിനെ പണിതീരാത്തതായി നിർത്തുക.
പുതിയ സാഹചര്യങ്ങളിൽ വീടെന്ന ആശയമേ മാറി. വിദ്യാഭ്യാസ നിലവാരവും ജോലിനിലവാരവും ഉയർന്നതോടെ ഒരു ശരാശരി മലയാളി 40-50 വയസ്സിനുള്ളിൽ തെൻറ സ്വപ്നഗൃഹം പണിതുയർത്തുന്നു. സാേങ്കതിക വിദ്യയും മേഖലയിലെ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതയുമെല്ലാം ഗൃഹനിര്‍മ്മാണത്തെ ധ്രുതഗതിയിലാക്കി.
കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും മാറിയതോടെ ഒരാൾ ‘സ്വന്തം കുടുംബ’വുമായി മറ്റൊരു വീട്ടിലേക്ക് ചേക്കേറി തുടങ്ങി. ആദ്യം വാടക വീടുകളിലേക്കും തുടർന്ന് വൻ തുക ഹോംലോണുകള്‍ എടുത്ത് ഗൃഹനിര്‍മ്മാണവും തുടങ്ങിയവർ പലപ്പോഴും കടക്കെണിയിൽ വീണൊടുങ്ങി. ഇൗ സാഹചര്യത്തിലാണ് കൂടുതൽ ഗൃഹനിർമ്മാണ കൺസൽറ്റൻസികൾ രംഗത്തെത്തുന്നത്. കൺസൽട്ടൻസികളുടെയോ കോൺട്രാക്റ്റർമാരുടെയോ സഹായമില്ലാതെ വീട് കിടിലനാക്കുന്ന ചുരുക്കും പേരുമുണ്ട്. എന്നാൽ ഭൂരിഭാഗവും വീട് പണി തുടങ്ങുക അതിനെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയാകും. ഇങ്ങനെയുള്ളവർ കൃത്യമായി വഴികാട്ടാൻ ഒരു കൺസൽറ്റൻറ് ഇല്ലാതെ മുന്നോട്ടുപോകുേമ്പാൾ കീശ കാലിയായി കടക്കെണിയിൽ വീണാലും വീട് പണിതീരാതെ നിൽക്കും.
നിര്‍മ്മാണ ചെലവ് അറിയാതെ വലിയ മോഹങ്ങള്‍ മനസ്സിൽ വെച്ച് ആവശ്യത്തിൽ കൂടുതൽ വിസ്തീര്‍ണ്ണത്തിൽ വീടിന് പ്ലാന്‍ തയാറാക്കുന്ന പലരും അതുവരെയുള്ള സമ്പാദ്യമെല്ലാം വീടിനുള്ളിൽ തീർക്കും. നാട്ടുകാരെ കാണിക്കാൻ മണിമാളിക പ്ലാന്‍ ചെയ്യുന്നവരുടെ അവസ്ഥയും ഇതാണ്. പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് കൃത്യമായി നിങ്ങളെ ഗൈഡ് ചെയ്യാൻ കഴിയാത്ത കരാറുകാരനെ വീടുപണി ഏൽപ്പിക്കുന്നതുകൊണ്ടാവാം. എഞ്ചിനിയർ, ആര്‍ക്കിടെക്ട്, ഡിസൈനര്‍ എന്നിവരുടെ പ്രസക്തി ഇവിടെയാണ്. വീട് നിര്‍മ്മിക്കുന്നതിനു മുമ്പ് വീടിെൻറ നിര്‍മ്മാണരീതിയെക്കുറിച്ചും, ഡിസൈന്‍ ശൈലികളെക്കുറിച്ചും അറിവ് നേടേണ്ടത് അത്യാവശ്യമാണ്. ഇതിന് നിങ്ങളെ സഹായിക്കാൻ പ്രവർത്തന പരിചയവും വൈധിദ്ധ്യവുമുള്ള ആർക്കിടെക്റ്റിനോ ഡിസൈനർക്കോ കഴിയും.
വീടായാലും ഫ്ളാറ്റായാലും സ്വന്തമായി ഒരു വാസഗൃഹം ഉണ്ടാകുക എന്നതാണ് പ്രധാനം. സ്ഥലത്തിെൻറ വിസ്തീർണവും അംഗങ്ങളുടെ എണ്ണവും സാമ്പത്തിക നിലവാരവുമെല്ലാം പരിഗണിച്ചു വേണം എങ്ങനെയുള്ള വീട് വേണമെന്നത് തീരുമാനിക്കാൻ. താമസിക്കാനുള്ള ഇടം വൃത്തിയായും മനോഹരമായും ഉണ്ടാക്കുക. വീട് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഉള്ളതാകരുത്. അത് നിങ്ങൾക്ക് സന്തോഷിക്കാനുള്ള സ്വന്തമിടമാണ്. അതിനാൽ സാമ്പത്തിക നില അനുസരിച്ച് ആര്‍ഭാടങ്ങള്‍ തെരഞ്ഞെടുക്കണം.
വീടിനായി സ്ഥലം വാങ്ങുന്നതിന് മുമ്പ് റോഡ് സൗകര്യം, ജലലഭ്യത, വൈദ്യുതി എന്നിവ ഉറപ്പ് വരുത്തുക. മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാനള്ള സാഹചര്യം ഉണ്ടോ എന്നും അന്വേഷിക്കണം. റെസിഡന്‍ഷ്യൽ സോണ്‍ ആണോയെന്നും അറിഞ്ഞുവേണം സ്ഥലം വാങ്ങുന്നത്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്ലോട്ട് വീട് നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കുന്ന ഡിസൈനറെ കൂടി കാണിക്കുന്നതാണ് ഉചിതം.
(കോഴിക്കോട് ഇൗസ്ഹില്ലിൽ സ്ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.
ഫോൺ: 919847129090. rajmallarkandy@gmail.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.