വീടൊരുക്കാൻ ഡിസൈനർ വേണോ​? (ഭാഗം മൂന്ന്​)

 ഭാര്യ/മകൾ/മകൻ ഒരു പ്ലാൻ വരച്ചിട്ടുണ്ട്​, അത് ഒന്ന് അളവുകൾ ശരിയാക്കി പാസ്സാക്കി തരണമെന്ന്​ പറഞ്ഞ്​ കയ്യിൽ ചുരുട്ടിയെടുത്ത പേപ്പറുമായി വരുന്ന എത്രയോ പേരുണ്ട്​. ഒാൺലൈൻ സൈറ്റുകളിലും മാസികകളിലും മറ്റും പ്രസിദ്ധീകരിച്ചു വരുന്ന ലേഖനങ്ങളും ചിത്രങ്ങളുമെല്ലാം നോക്കിയും സ്വന്തം അഭിരുചിക്കനുസരിച്ചും തയാറാക്കികൊണ്ടുവരുന്ന പ്ലാനിൽ അവർ​ ആ​ഗ്രഹിക്കുന്നതുപോലുള്ള സൗകര്യങ്ങളെല്ലാം ഉണ്ടാകും. എന്നാൽ അളവുകൾ ശരിയാക്കി പാസാക്കി നൽകിയാലും ആ പ്ലാൻ പൂർത്തിയാകി​ല്ല. 

പലരും കൊണ്ടുവരുന്ന പ്ലാൻ സ്​കെയിൽ പ്രകാരം വരച്ചാൽ വാതിലുകളും ജനലുകളും വെക്കാൻ സ്​ഥലം കാണില്ല. അകത്തളത്ത്​ വേണ്ടത്ര വെളിച്ചമോ വായുവോ ഉണ്ടാകില്ല. സ്റ്റെയർകേസിന്​ സ്​ഥലം മതിയാകാതെ വരും.  പലയിടത്തും സ്ഥലം പാഴാവുകയും ചിലയിടങ്ങളിൽ സ്ഥലം തികയാതെ വരുകയും ചെയ്യും. എന്നാൽ ഈ പ്ലാൻ തന്നെ മാറ്റി പുതിയ ഒരു ഡിസൈൻ ചെയ്ത് അവർ ആഗ്രഹിക്കുന്ന സൗകര്യങ്ങളെല്ലാം മികച്ച രീതിയിൽ ഒരുക്കി നൽകിയാലും അവർ പറയുക വീടി​​​​െൻറ ഡിസൈൻ ഭാര്യയുടേതാണെന്ന്​ എന്നുതന്നെയാവും. അതിൽ ഡിസൈനർമാർക്ക്​ പരിഭവമില്ല. 

സ്വന്തം പ്ലാനിൽ സ്വയം നിർമ്മാണവുമായി മുന്നോട്ട് പോകു​േമ്പാഴാണ്​ കാര്യങ്ങൾ കൈവിടുക. പണി ഏറ്റെടുക്കുന്ന കരാറുകാരൻ/മേസ്​ത്രി അയാളുടെ ആശയങ്ങളും ഭാവനയും പങ്കുവെക്കും. പണി എളുപ്പത്തിലാകാനുള്ള ടിപ്​സും ചെലവു കുറക്കാനുള്ള വിദ്യകളു​െമല്ലാം അതിലുൾപ്പെടും. നിങ്ങളുടെ പ്ലാനും കരാറുകാര​​​​െൻറ ഇടപെടലും കൂടിയാകു​േമ്പാൾ പണി കഴിഞ്ഞാലും​ വീട് അപൂർണമായിരിക്കും. ഇത്തരം സാഹചര്യമൊഴിവാക്കുന്നതിനാണ്​ ​ ഡിസൈനർ/ആർക്കിടെക്​റ്റി​നെ സമീപിക്കേണ്ടത്​. 

പ്ലാൻിനു മു​മ്പ്​ പ്ലാനിങ്​

ഗൃഹ നിർമ്മാണത്തിനു പ്ലാനിനു വേണ്ടി ഡിസൈനറെ സമീപിക്കു​േമ്പാൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്​. നിങ്ങളുടെ ആവശ്യങ്ങളാണ്​  അദ്ദേഹവുമായി പങ്കുവെക്കേണ്ടത്​. കുടുംബാംഗങ്ങളുടെ എണ്ണം, ജോലി, കുട്ടികളുടെ പ്രായം, അഭിരുചി എല്ലാം തുറന്നുസംസാരിക്കണം. പ്ലാൻ തയാറാക്കുന്നതിന്​ മുമ്പ്​ തന്നെ അമ്മക്ക്​ പൂജാമുറി വേണമെന്നും മകനുള്ള ജിംനേഷ്യം സ്​പേസും മകൾക്കുള്ള റീഡിങ്​ ഏരിയയും ഉൾപ്പെടുത്തണമെന്നു​മെല്ലാം ഡിസൈനറെ അറിയിക്കണം. പ്ലാൻ തയാറായ ശേഷം ഡൈനിങ്ങിൽ പാൻട്രി സ്​പേസ്​ വേണം കുട്ടികൾക്ക്​ ലിഷർ റൂം വേണമെന്നെല്ലാം പറഞ്ഞ്​ അതിനെ വികൃതമാക്കുന്നവരുമുണ്ട്​.

വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർ കുടുംബാംഗങ്ങളോടെല്ലാം ആലോചിച്ച ശേഷം എല്ലാവരുടെയും ആവശ്യങ്ങൾ മനസ്സിലാക്കി വേണം ഡിസൈനറെ സമീപിക്കാൻ. ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ഒരു നല്ല ഡിസൈനർക്ക് ക്ലൈൻ്റിനെ മനസ്സിലാക്കാൻ സാധിക്കും. അടുത്ത കൂടിക്കാഴ്ചയിൽ പ്രസേൻ്റഷൻ പ്ലാനുമായി ചർച്ച നടക്കുമ്പോൾ നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ  പോലും കൂട്ടിയോജിപ്പിച്ചുകൊണ്ട്​ നിങ്ങളെ അദ്ഭുതപ്പെടുത്തുന്ന  പ്ലാൻ തയാറാക്കി തരാൻ കഴിവുറ്റ ഡിസൈനർക്ക് കഴിയും. 

ഡിസൈനറെ സംബന്ധിച്ച് വീട് നിർമ്മിക്കുന്നത് കുട്ടിയെ കുളിപ്പിച്ച്, പൗഡറിട്ട്, പൊട്ടുതൊട്ടു ഇരുത്തുന്നതുപോലെയാണ്​. ആ മുഖത്ത് മറ്റൊരാൾ കരി വാരിതേക്കുന്നത് അദ്ദേഹത്തിന്​ സഹിക്കില്ല. അതുകൊുതന്നെ വീട് നിർമ്മാണം കഴിയുന്നത് വരെ ഏൽപ്പിച്ച കൺസൾട്ടൻറൻറി​​​​െൻറ മേൽനോട്ടത്തിൽ തന്നെയായിരിക്കണം നിർമ്മാണം നടക്കേണ്ടത്​. 

ഡിസൈനർക്ക് കഴിവും അനുഭവങ്ങളും കുറേയേറെ കാണും. അതുകൊണ്ടു തന്നെ ക്ലൈൻറുമായി നടക്കുന്ന കൂടിക്കാഴ്ചകളിൽ നല്ലതും ചീത്തയും ഏതൊക്കെയാണെന്ന് വ്യകതമായി പറഞ്ഞുമനസ്സിലാക്കി തരാൻ സാധിക്കുന്നു. ഡീറ്റൈൽഡ് ഡ്രോയിങ്ങുകൾ ചെയ്തുകൊണ്ട്​ നിർമ്മിക്കുന്ന വീടുകളിൽ ഒരു കല്ലുപോലും പൊളിച്ചുമാറ്റേണ്ടി വരുന്നില്ല. അതുകൊുതന്നെ ക്ലൈൻ്റിന് സാമ്പത്തിക നഷ്ടം ഇല്ലാതെ വീട് നിർമ്മാണം നടത്തുന്നതിന് ഡിസൈനർ ആവശ്യമാണ്. 
  
പലർക്കും മികച്ച ഡിസൈനറെ തന്നെ വീട്​ പണി ഏൽപ്പിക്കാനാണ്​ ആഗ്രഹിക്കുക. എന്നാൽ  ഫീസ്​ നൽകേണ്ട കാര്യമാലോചിക്കു​േമ്പാൾ പിൻവലിയും. നിങ്ങൾക്ക് ശസ്​ത്രക്രിയ വേണ്ടി വന്നാൽ മികച്ച  ഡോക്​ടർമാരെയും ആശുപത്രിയെയും തേടുന്നതു പോലെ തന്നെയാണ്​ ഗൃഹ നിർമാണവും. നിങ്ങളുടെ  ജീവനും ജീവിതവും തളിരുന്ന ഇടത്തിൽ അഭിരുചിക്കനുസരിച്ച സൗകര്യങ്ങൾ വേണം. അസൗകര്യങ്ങളോട്​ സമരസപ്പെട്ട്​ നെഗറ്റീവ്​ എനർജി നിറയുന്ന ഇടമാകാതിരിക്കാൻ എല്ലാ കാര്യങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തുക. 

കോഴിക്കോട്​ ഇൗസ്​ഹില്ലിൽ സ്​ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തി​​​​​െൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ്​ രംഗത്ത്​ പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്​ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.  
ഫോൺ: 919847129090. rajmallarkandy@gmail.com

Tags:    
News Summary - A complete Guide for Home- Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.