ഒാരോ വീടിനും പല ഭാവങ്ങളാണ്. വീടിെൻറ ഭാവങ്ങൾ അതിെൻറ പുറംകാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും നമ്മെ ആകർഷിക്കുന്നത് വീടിെൻറ പുറംഭംഗി തന്നെയാണ്. എലിവേഷൻ ഡിസൈൻ മനോഹരമാക്കുന്നതിന് കേരള, കൊളോണിയൽ, ട്രഡീഷണൽ, കംൻറംപററി, യൂറോപ്യൻ, വിക്ടോറിയൻ എങ്ങിനെയുള്ള ഏതു ശൈലിയും സ്വീകരിക്കാം. ഓരോ ശൈലിയിലും പ്രഗൽഭരായ ഡിസൈനർമാരുണ്ട്. ചിലർക്ക് ഏതു നിർമാണ ശൈലിയും വഴങ്ങും. നിങ്ങൾ ആഗ്രഹിക്കുന്നത് ഏത് ശൈലിയിലുള്ള വീടാണോ അത്തരം വീടുകൾ നിർമിക്കുന്നതിൽ പരിചയസമ്പന്നനായ ആർക്കിടെക്റ്റിനെ/ ഡിസൈനറെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കൊളോണിയൽ സ്റ്റൈലിൽ മാത്രം വീട് നിർമിക്കാൻ ഇഷ്ടപ്പെടുന്ന ഡിസൈനറോട് കംൻറംപററി ശൈലിയിലുള്ള വീട് ആവശ്യപ്പെട്ടാൽ ഒരുപക്ഷേ നിങ്ങൾ ഉദ്ദേശിക്കുന്ന പുതുമയോ ഭംഗിയോ ഗുണമോ ഉണ്ടാകണമെന്നില്ല.
ഡിസൈനറെ തെരഞ്ഞെടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നിങ്ങൾ സമീപിക്കുന്ന ഡിസൈനർ മേഖലയിൽ പ്രാഗത്ഭ്യമുള്ള ആളാണോയെന്ന് പരിചയക്കാരിൽ നിന്നും ചോദിച്ചറിയണം. ഗൃഹനിർമാണ മേഖലയിൽ എത്ര വർഷത്തെ പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ടെന്ന് അറിയണം. ഡിസൈനർ/ ആർക്കിടെക്റ്റ് ചെയ്തു പൂർത്തിയാക്കിയ വീടുകൾ നേരിട്ട് കാണുന്നതും വീട്ടുടമയുമായി സംസാരിക്കുന്നതും നല്ലതാണ്. അദ്ദേഹം പൂർത്തിയാക്കിയ വീടുകളിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ശൈലിയിലുള്ളത് ഉണ്ടോയെന്നും നോക്കണം. മുമ്പ് ചെയ്ത വർക്കുകളുടെ എലിവേഷൻ, ഇൻറീരിയർ, സ്പേസ് മാനേജ്മെൻറ്, പ്ളോട്ടിെൻറ ഉപയോഗം തുടങ്ങി കാര്യങ്ങൾ വിശദമായി പരിശോധിക്കണം.
വീട് നിർമാണത്തിെൻറ ആദ്യഘട്ടം മുതൽ അവസാനം വരെ ഡിസൈനർ എങ്ങനെ ഇടപെട്ടുവെന്ന് മറ്റു ക്ലൈൻറുകളോട് ചോദിച്ചറിയാം. ആവശ്യമില്ലാത്ത കാര്യങ്ങൾ ഡിസൈനിൽ ഉൾപ്പെടുത്താറുണ്ടോ, പണിക്കിടെ ഡിസൈനിൽ മാറ്റം വരുത്താറുണ്ടോ, ഭംഗിക്ക് മാത്രമായി പലതും ഡിസൈനിലുൾപ്പെടുത്തി ധൂർത്ത് കാട്ടുന്ന ഒരാളാണോ എന്നീ കാര്യങ്ങളെല്ലാം അറിയാൻ ശ്രമിക്കുക. വീടിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ പങ്കുവെക്കുേമ്പാൾ അതിലെ തെറ്റുകൾ തിരുത്തി അമിത ചെലവുകളും നിർമാണസമയവും കുറക്കാനുള്ള മാർഗങ്ങൾ വരെ പറഞ്ഞു തരാൻ നല്ലൊരു ഡിസൈനർക്ക് കഴിയും.
കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ പലരും വീട് നിർമ്മാണ അനുമതി വാങ്ങുന്നതിന് വേണ്ടി മാത്രമായിരുന്നു എൻജിനീയർ/ആർക്കിടെക്റ്റിനെ സമീപിച്ചിരുന്നത്. എഞ്ചിനിയർ പാസാക്കിയ പ്ളാനിൽ കരാറുകാരൻ വീട്ടുകാരുടെ നിർദേശങ്ങൾക്കനുസരിച്ച് വീട് പണിതീർക്കും. ചില എൻജിനീയർമാർ കോൺക്രീറ്റ് ചെയ്യുേമ്പാൾ മാത്രം നിർമാണ സ്ഥലത്തെത്തും. കമ്പി എങ്ങനെ ഇടണം,സ്ളോപ്പിൽ എങ്ങനെ വാർക്കണം എന്നിങ്ങനെയുള്ള ടിപ്പുകൾ പറഞ്ഞുകൊടുക്കുകയാണ് അവർ ചെയ്യാറ്. വീട്ടിൽ ചെയ്തിട്ടുള്ള എല്ലാ ഡിസൈനുകളും നിർമ്മിക്കുന്ന കരാറുകാരെെൻറയും പണിക്കാരുടെയും വീട്ടുകാരുടെയുമെല്ലാം മനസ്സിലെ ആശയങ്ങളും മുൻകാലത്ത് ചെയ്ത വീടിെൻറ പതിപ്പുമെല്ലാമായിരിക്കും.
ഇന്ന് ആർക്കിടെക്ചറൽ ഇൻ്റീരിയർ ഡ്രോയിങ്ങുകളും എലിവേഷൻ ഡ്രോയിങ്ങും ത്രീഡിയുമെല്ലാം ഉണ്ടാക്കിയാണ് നിർമാണം തുടങ്ങുന്നതു തന്നെ. ഫ്ളവർ വേസിെൻറ വരെ സ്ഥാനം നിർണയിച്ച ശേഷമാണ് തറക്കല്ലിടുന്നത്. ഡിസൈനറെ സംബന്ധിച്ച് ഈ രീതിയിലുള്ള കൺസൾട്ടേഷന് ചിലവേറെയാണ്. അതുകൊുതന്ന നല്ല ഫീസ് നൽകാൻ ഉടമസ്ഥൻ ബാധ്യസ്ഥനാണ്. എന്നാൽ ഡിസൈനറോ മുകളിൽ പറഞ്ഞ തരത്തിലുളള പ്ളാനിങ്ങുകളോ ഇല്ലാതെ ചെയ്യുന്ന കെട്ടിടനിർമാണത്തിലെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഡിസൈനർക്ക് നൽകുന്ന ഫീസ് ഒട്ടും കൂടുതലല്ലെന്ന് പറയാം.
കൂടുതൽ പ്രവർത്തി പരിചയവും മേഖലയിൽ പ്രാവീണ്യവുമുള്ള ഡിസൈനർമാരെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങൾക്ക് മുന്നിൽ നിരത്താൻ പല ബജറ്റിലുള്ള നിരവധി ഡിസൈനുകളും കഴിവുതെളിയിച്ച വർക്കുകളും ഉണ്ടാകും. സ്വാഭാവികമായും ഇവർക്ക് കൂടുതൽ ഫീസ് നൽകേിയും വരും. തുടക്കക്കാരായ ഡിസൈനർമാരെ സംബന്ധിച്ച് ഒരു വീടിെൻറ നിർമാണം എങ്ങിനെയെങ്കിലും ഉണ്ടാക്കിയെടുക്കുക എന്നതാണ്. അതുകൊണ്ടു തന്നെ കുറഞ്ഞ ഫീസിൽ വീടൊരുക്കാൻ ഇവർ തയാറായേക്കും. എന്നാൽ കൂടുതൽ ഫീസ് കുറഞ്ഞ ഫീസ് എന്നിങ്ങനെ നോക്കിയല്ല പ്രാവീണ്യം നോക്കിയാണ് ഡിസൈനറെ തെരഞ്ഞെടുക്കുക്കേണ്ടത്.
തുടക്കക്കാരായ ഡിസൈനർമാരെ ഒരിക്കലും മറ്റൊരു കണ്ണോടു കൂടി നോക്കേണ്ട ആവശ്യമില്ല. ഒരു പക്ഷെ അവരുടെ കഴിവ് നിങ്ങളുടെ വീട്ടിലൂടെ ആയിരിക്കും പ്രകടിപ്പിക്കപ്പെടുക. ശ്രദ്ധിക്കപ്പെടണമെന്നുള്ളതിനാൽ സമർപ്പണ മനോഭാവത്തോടെ ചെയ്യാനും പുതിയ ഡിസൈനർമാർ ശ്രമിക്കാറുണ്ട്. ഏതു ഡിസൈനറെ തെരഞ്ഞെടുത്താലും പ്ളാനിങ്ങിെൻറ ആദ്യഘട്ടം മുതൽ അവരുമായി സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ശ്രമിക്കുക. അവരുടെ പരമാവധി കഴിവ് ഉപയോഗപ്പെടുത്തി സ്വപ്ന ഗൃഹം പണിതുയർത്തുക.
(കോഴിക്കോട് ഇൗസ്ഹില്ലിൽ സ്ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.
ഫോൺ: 919847129090. rajmallarkandy@gmail.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.