വീടിനും വേണം മഴക്കാല പരിചരണം

കാത്തിരിപ്പിനൊടുവിൽ എത്തുന്ന മഴ കനത്തൊന്നു പെയ്താലോ? പിന്നെ ചളിയും വെള്ളവും നിറഞ്ഞും ഇൗറൻ കയറിയും വീടും വീട്ടുസാമഗ്രികളുമെല്ലാം നശിക്കാൻ സാധ്യതയേറും. മഴയെത്തും മു​​​േമ്പ ഒന്ന്​ കരുതിയാൽ വീട്​ വൃത്തിയായിതന്നെ സൂക്ഷിക്കാം.

ചോരാതെ നോക്കാം വീടും കീശയും 

മഴക്കാലത്തെ ഏറ്റവും വലിയ ടെൻഷൻ വീടി​െൻറ ചോർച്ചയായിരിക്കും. കോൺക്രീറ്റ് ചോർച്ച​ക്കൊപ്പം കീശയും ചോരുന്നതോടെ കാര്യങ്ങൾ പരുങ്ങലിലാകും. കോൺക്രീറ്റിങ്ങിലെ പോരായ്​മകളും ഗുണനിലവാരമില്ലാത്ത മണലും സിമൻറും അറ്റകുറ്റപ്പണികളുടെ അഭാവവുമൊക്കെയാണ് ചോർച്ചയുടെ പ്രധാന കാരണങ്ങൾ. ഇത് പരിഹരിക്കാൻ വീടുനിർമാണ സമയത്തുതന്നെ വാട്ടർ പ്രൂഫിങ് ചെയ്യാറുണ്ട്​. എന്നാൽ, ചോർച്ച കണ്ടുതുടങ്ങിയശേഷം വാട്ടർ പ്രൂഫിങ്​ ചെയ്യുന്ന രീതിയുമുണ്ട്്. 
  
വാട്ടർ പ്രൂഫിങ് പലതരത്തിൽ    
 വിവിധ തരത്തിലുള്ള വാട്ടർ പ്രൂഫിങ്​ രീതികൾ ഇന്ന്​ നിലവിലുണ്ട്​. ലാറ്റക്‌സ് ബേസ്ഡ് വാട്ടർ പ്രൂഫിങ്ങാണ്​ ഏറ്റവും ചെലവുകുറഞ്ഞ രീതി. ദ്രാവകരൂപത്തിലുള്ള ഉൽപന്നങ്ങൾ ബ്രഷ് ഉപയോഗിച്ച് മേൽക്കൂരയിൽ തേച്ചുപിടിപ്പിക്കുന്നതാണ്​ ഇൗ രീതി. രണ്ടോ മൂന്നോ കോട്ട് അടിക്കേണ്ടിവരും. വീട്ടുകാർക്കുതന്നെ സ്വയം ചെയ്യാൻ കഴിയും. സ്‌ക്വയർ ഫീറ്റിന് പത്ത്​ രൂപ മുതലാണ് ചെലവ്. എന്നാൽ, ഇത്​ കുറെക്കാലം കഴിയുമ്പോൾ പൊട്ടിപ്പൊളിഞ്ഞുപോകാൻ സാധ്യതയുണ്ട് എന്നത്​ ഒരു പോരായ്​മയാണ്​. 

പ്രചാരത്തിലുള്ള മറ്റൊരു രീതിയാണ് പോളിമർ ബേസ്ഡ് വാട്ടർ പ്രൂഫിങ്​​. ബ്രഷ് ഉപയോഗിച്ച് മേൽക്കൂരയിൽ തേച്ചുപിടിപ്പിക്കുന്ന തരത്തിലുള്ള രീതിതന്നെയാണ് ഇതും. മേൽക്കൂരയിൽ രണ്ട്–മൂന്ന് എം.എം കനത്തിലുള്ള ഒരു കോട്ടിങ് നൽകിയാണ് ഇത് ചോർച്ചയെ തടയുന്നത്. സ്‌ക്വയർ ഫീറ്റിന് 20 രൂപ മുതലാണ് ഇതിനുള്ള ചെലവ്.

കൂടുതൽ കാലം ഈടുനിൽക്കുമെന്ന ഗുണമേന്മയാണ് അക്രിലിക് ബേസ്ഡ് വാട്ടർ പ്രൂഫിങ്ങി​​െൻറ സവിശേഷത. മേൽക്കൂരയിൽ പ്രൈമർ അടിച്ചശേഷം മൂന്നു തവണകളായാണ് ഇത്തരത്തിലുള്ള കോട്ടിങ് ചെയ്യുന്നത്. കോട്ടിങ്ങിന് ഒരു എം.എം കനം ഉണ്ടായിരിക്കും. കനത്ത ചൂടിലും മഴയിലും ഇളകിപ്പോകില്ല എന്നതാണ് അക്രിലിക് കോട്ടിങ്ങി​​െൻറ മേന്മ. വെള്ള, ടെറാക്കോട്ട, ഗ്രേ എന്നീ നിറങ്ങളിൽ അക്രിലിക് മെറ്റീരിയൽ ലഭിക്കും. പണിക്കൂലി അടക്കം സ്‌ക്വയർ ഫീറ്റിന് 45-55 രൂപയാണ് ചെലവ്. കമ്പനികൾ ഏഴു മുതൽ 10 വർഷം വരെ ഗാരൻറിയും നൽകുന്നുണ്ട്. 

കരുതലോടെ കർട്ടൻ പരിചരണം  

മഴക്കാലത്ത്​ ഇൗർപ്പം പറ്റാതെ ശ്രദ്ധിക്കേണ്ടവയിൽ ഒന്നാണ്​ കർട്ടനുകൾ. മഴ​െപയ്യു​േമ്പാൾ വീട്ടി​​െൻറ ഉള്ളിൽ ആദ്യം നനവടിക്കുന്നത്​ ജനലുകളിലെ കർട്ടനുകളിലായിരിക്കും. ജനൽപാളികൾ തുറക്കുകയാണെങ്കിൽ കർട്ടൻ മടക്കി പിന്ന് കുത്തി​െവക്കുക. നനഞ്ഞ കർട്ടനുകളിൽനിന്ന് അസുഖകരമായ ഗന്ധം ഉണ്ടാവുകയും മുഷിയുകയും മാത്രമല്ല, വീടിനകത്തെ വായുവും ഈർപ്പമുള്ളതാക്കും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അന്തരീക്ഷത്തിലെ ഈർപ്പംമൂലം കർട്ടനുകളിൽ പൊടിയും അഴുക്കും പറ്റിപ്പിടിക്കാം. അതുകൊണ്ട് ഇവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക. 

ചവിട്ടികളും മാറ്റാം  

മഴക്കാലങ്ങളിൽ വീടി​െന വൃത്തിയായി സൂക്ഷിക്കുന്നതിൽ ചവിട്ടികൾക്കുള്ള പങ്ക്​ വലുതാണ്​. എന്നാൽ, മഴക്കാലത്ത്​ ഉപ​േയാഗിക്കുന്ന ചവിട്ടികളിലും ഒരു ശ്രദ്ധവെച്ചില്ലെങ്കിൽ വീട്​ വൃത്തികേടാകുന്നതിനൊപ്പം ചവിട്ടികളും നശിക്കും. ചകിരി, കയർ, കോട്ടൺ തുടങ്ങിയ മെറ്റീരിയൽകൊണ്ടുള്ള ചവിട്ടികൾ മാറ്റി പ്ലാസ്​റ്റിക് ചവിട്ടികൾ പുറത്തിടാം. 

ചളിയും വെള്ളവും അകത്തേക്ക് വരാതിരിക്കാൻ പെ​െട്ടന്നുണങ്ങുന്ന തരത്തിലുള്ള ചവിട്ടികൾ പൂമുഖത്ത് ഇടുക. മഴക്കാലത്ത് കാർപെറ്റുകൾ ഒഴിവാക്കുന്നതാണ് ഉചിതം. അവ മടക്കി സൂക്ഷിച്ചു​െവക്കുക. കാർപെറ്റുകൾ നിർബന്ധമാണെങ്കിൽ അവ ഈർപ്പരഹിതമാക്കി വെക്കാൻ ശ്രദ്ധിക്കുക. ഇവയിൽകൂടി നടക്കുന്നതിനുമുമ്പ് കാലുകൾ നന്നായി തുടക്കുക. കാർപെറ്റിൽ മണ്ണും ചളിയും പറ്റിയിട്ടുണ്ടെങ്കിൽ കഴുകുന്നതിനുമുമ്പ് അവ നീക്കണം. മണ്ണും ചളിയും കാർപെറ്റി​െൻറ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനുമുമ്പ് അത് തുടച്ചെടുക്കാൻ ശ്രമിക്കുക. ചവിട്ടി, കാർപെറ്റുകൾ, കർട്ടനുകൾ എന്നിവ വെയിലുള്ളപ്പോൾ നന്നായി ഉണക്കുന്നത്​ നല്ലതാണ്​.

തുണികളും തെരഞ്ഞെടുക്കാം

മഴക്കാലത്ത്​ ഏറ്റവും ശ്രമകരമായ പണിയാണ്​ തുണികൾ ഉണക്കുക  എന്നത്​. ഇവ നന്നായി ഉണങ്ങിയില്ലെങ്കിൽ ദുർഗന്ധം വമിക്കും. ഇത് വീടിനകത്തെ അന്തരീക്ഷത്തെയും ബാധിക്കും. ​ചൂടു നൽകുന്നതും പെ​െട്ടന്ന് ഉണങ്ങുന്നതുമായ മെറ്റീരിയലി​െൻറ ബെഡ് ഷീറ്റുകൾ ഉപയോഗിക്കുന്നതാണ്​ നല്ലത്​.

ഫർണിച്ചർ ശ്രദ്ധിക്കണം  

തടി ഫർണിച്ചറിനാണ് മഴക്കാലത്ത് കൂടുതൽ ശ്രദ്ധനൽകേണ്ടത്. കാരണം, വിവിധ ജീവികൾ കയറിയ ഫർണിച്ചറിനെ  രോഗാതുരമാക്കാറുണ്ട്​. 
ചിതലും പ്രാണികളുമാണ്​ പ്രധാന ശല്യക്കാർ. കർപ്പൂരം, ഗ്രാമ്പൂ, വേപ്പില എന്നിവ ഉപയോഗിച്ച് ഇവയെ അകറ്റാവുന്നതാണ്. കസേര, മേശ എന്നിവയിൽ അഴുക്ക് ധാരാളമുണ്ടെങ്കിൽ പെട്ടെന്ന് ഉണങ്ങുന്ന അസെറ്റോൺ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം. മേശയുടെ മുകൾഭാഗത്ത് അഴുക്ക്, ഈർപ്പം എന്നിവ പിടിക്കുന്നത് ഒഴിവാക്കാനായി മാറ്റോ ഷീറ്റോ ഉപയോഗിക്കുക. അധികം ചൂടേൽക്കുന്നത് തടയാനും ഇവ സഹായിക്കും. തടിപ്രതലങ്ങൾ ഉണങ്ങിയ തുണികൊണ്ടുമാത്രം തുടക്കുക.

ഇലക്ട്രോണിക് ഉപകരണ സംരക്ഷണം 

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പ്രത്യേക സംരക്ഷണം വേണ്ട കാലമാണ്​ മഴക്കാലം. ഇലക്ട്രോണിക് ഉപകരണങ്ങളിലെ ചെമ്പ് ട്രാക്കുകളോടുകൂടിയ പ്രിൻറഡ് സർക്യൂട്ട് ബോർഡുകളിൽ വെള്ളം വീണാൽ അവയുടെ പ്രവർത്തനത്തെ ബാധിക്കും. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങളെയാവും ഇത് കൂടുതൽ ദോഷകരമായി ബാധിക്കുന്നത്. മൊബൈൽ ഫോണുകൾ, കാമറകൾ, ഐപാഡുകൾ എന്നിവയെ പ്ലാസ്​റ്റിക് കവർകൊണ്ട് പൊതിഞ്ഞ് ബാഗിൽ സൂക്ഷിക്കാം. മ്യൂസിക് സിസ്​റ്റം, സ്പീക്കറുകൾ, കമ്പ്യൂട്ടർ എന്നിവ ഓഫാക്കിയശേഷം വലിയ പ്ലാസ്​റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടുന്നത് നല്ലതാണ്. നനഞ്ഞ കൈകൊണ്ട് സ്വിച്ചിടരുത്.  ഉപയോഗശേഷം വൈദ്യുതി ഉപകരണങ്ങൾ ഓഫാക്കി വയറുകൾ ഊരിയിടുക. വീട്ടിലെ വയറിങ്​ അടിക്കടി പരിശോധിക്കുക. 

വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം 

മഴക്കാലത്ത്​ വീടിന്​ പുറത്തും ശ്രദ്ധിക്കാൻ ചിലതുണ്ട്​. വെള്ളം നിറച്ചു​െവച്ചിരിക്കുന്ന പാത്രങ്ങളോ മറ്റോ ഉണ്ടെങ്കിൽ അവയിലെ വെള്ളം ഇടക്ക് മാറ്റിനിറക്കാൻ ശ്രദ്ധിക്കണം. മേൽക്കൂരയിൽ നിന്ന്​ വെള്ളം ഒലിച്ചിറങ്ങാൻ വേണ്ടിയുള്ള പാത്തികളിൽ ഇലകളും മറ്റും അടിഞ്ഞ്​ തടസ്സം ഉണ്ടാവുന്നത്​ പതിവാണ്​. മഴ കനക്കുംമുമ്പ്​ ഇതെല്ലാം വൃത്തിയാക്കണം.  

Tags:    
News Summary - Home make over in monsoon - Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.