ബജറ്റിൽ ഒതുങ്ങിയ വീട്- ആർക്കിടെക്റ്റ്/ ഡിസൈനറെ സമീപിക്കുേമ്പാൾ മിക്കവരും ആദ്യം ഉന്നയിക്കുന്നത് ഇതായിരിക്കും. വീട് കടത്തിൻമേൽ പണിതുയർത്താൻ ആരും ആഗ്രഹിക്കില്ല. അവരവരുടെ അഭിരുചിക്കനുസരിച്ച്, ജീവിതരീതികൾക്ക് അനുയോജ്യമായി, സാമ്പത്തികശേഷി കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം വീട് നിർമ്മാണം തുടങ്ങേണ്ടത്. ആർഭാടത്തിനു വേണ്ടി അമിത വിസ്തീർണമുള്ള വീടോ എക്റ്റീരിയറിൽ കൂടുതൽ ഡിസൈനും വർക്കുകളും വരുന്നവയോ തെരഞ്ഞെടുക്കരുത്. വീട് നിങ്ങളുടെ ആവശ്യങ്ങൾക്കുള്ളതാണ്, ആഢംബരത്തിനുള്ളതോ മറ്റുള്ളവരെ കാണിക്കുന്നതിനോ വേണ്ടിയുള്ളതാവരുത്. സാമ്പത്തിക ഞരുക്കത്തിനിടയിലും ഭവന വായ്പകളും കഴുത്തറുപ്പൻ പലിശ നിരക്കിലുള്ള കടങ്ങളും വാങ്ങി വേണ്ടാത്ത ആർഭാടങ്ങൾക്ക് പിറകെ പോകരുത്.
ബജറ്റ് ഹോം ഒരുക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട് നിർമിക്കുന്നതിന് നിങ്ങൾ സമീപിക്കുന്ന ആർക്കിടെക്റ്റ്/ ഡിസൈനർ വീടിെൻറ വിസ്തൃതിയും ഡിസൈനുമെല്ലാം നോക്കി നിർമാണ ചെലവ് കൃത്യമായി പറയാറുണ്ട്. നിർമാണം നീണ്ടുപോകുമ്പോൾ പ്രതീക്ഷിച്ചതിൽ കൂടുതൽ ചിലവ് വരാൻ സാധ്യത ഉണ്ടെന്ന് ഓർമ്മപ്പെടുത്താനും മറക്കാറില്ല. കാരണം ഉദ്ദേശിക്കുന്ന തുകയിൽ പണി പൂർണമായും തീരണമെന്നില്ല. നിർമാണസാമഗ്രികളുടെ വിലയിൽ വരുന്ന മാറ്റവും പണിക്കാരുടെ വേതന വർധനവും ഉദ്ദേശിച്ച ഡിസൈനിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളുമെല്ലാം ചെലവിനെ ബജറ്റിെൻറ ലക്ഷ്മണരേഖ കടത്തും. അതിനാൽ ബജറ്റിനേക്കാൾ അൽപം കൂടി കൈയിൽ കരുതുന്നതാണ് ഉചിതം.
കരാറുകാരനെ നിങ്ങൾ വീട് ഏൽപിച്ചാൽ സ്ക്വയർഫീറ്റിന് 2000 രൂപ നിരക്കിൽ ആയിരിക്കും അയാൾ കരാർ എടുക്കുന്നത്. അതായത് 1000 സ്ക്വയർഫീറ്റ് വീട് കരാറുകാരൻ നിർമ്മിച്ചുതരാൻ വാങ്ങുന്ന തുക ഇരുപത് ലക്ഷം രൂപയാണ്. ഇതിൽ മോഡുലാർ കിച്ചനും, മറ്റു അകത്തള സജീകരണങ്ങൾ കൂടി ആകുമ്പോൾ വീണ്ടും പണം ചെലവാക്കേണ്ടിവരും. ചുറ്റുമതിൽ, കിണർ, ലാൻഡ്സ്കേപ്പ് തുടങ്ങിയചെലവുകൾ വേറെ.
കരാറുകാരനെ സംബന്ധിച്ച് അവസാനം വന്നുചേരുന്ന പല ചെലവുകളെ സംബന്ധിച്ചും നല്ല ധാരണ ഉണ്ടാകില്ല. ഡിസൈനർ വീടിെൻ്റ ചുമരിൽ വെക്കുന്ന ചിത്രങ്ങൾ പോലും മനസ്സിൽ കണ്ടുകൊണ്ടാണ് പ്ലാൻ തയാറാക്കുന്നത്. അതിനാൽ പണം ചെലവഴിക്കുന്നതിൽ കൃത്യത പാലിക്കുക.
വിസ്തീർണവും ഡിസൈനും തീരുമാനിക്കാം
എത്ര സ്ക്വയർ ഫീറ്റുള്ള വീടാണ് നിങ്ങൾക്ക് വേണ്ടതെന്ന് ആദ്യമേ തീരുമാനിക്കുക. അത് ഏത് ശൈലിയിലാണ് ചെയ്യേണ്ടതെന്നും. ആർക്കിടെക്റ്റുമായി സംസാരിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന ശൈലിയിലുള്ള വ്യത്യസ്ത ഡിസൈനുകൾ നോക്കണം. അതിൽ നിർമാണ ചെലവ് താരതമ്യേന കുറവുള്ളതും ഉദ്ദേശിക്കുന്ന സൗകര്യങ്ങൾ എല്ലാം ഉൾകൊള്ളുന്നതുമായ ഒന്നാണ് തെരഞ്ഞെടുക്കേണ്ടത്. മേഖലയിൽ പ്രാവീണ്യമുള്ള ഡിസൈനർ/ ആർക്കിടെക്റ്റ് ആണെങ്കിൽ നിങ്ങളുടെ സ്വപ്നങ്ങളോട് ഒരിക്കലും സമരസപ്പെടേണ്ടി വരില്ല.
കൈയിൽ ഉള്ള പണവും തിരിച്ചടയ്ക്കാൻ പറ്റുന്ന ലോണും മറ്റ് ചിലവാക്കാൻ സാധിക്കുന്ന ആകെ തുക നിശ്ചയിച്ച് ഡിസൈനറെ അറിയിക്കണം. ഇൗ ബജറ്റിൽ എത്ര സ്ക്വയർ ഫീറ്റ് ഉൾപ്പെടുമെന്ന് അറിയാൻ ശ്രമിക്കുക. ബജറ്റിനുള്ളിൽ ഒതുക്കുന്നതിന് ഏരിയ കുറക്കാനായി ചിലപ്പോൾ റൂമുകൾ വെട്ടിച്ചുരുക്കുകയോ അളവിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യേണ്ടിവരും.
വീടിെൻറ ആകെ ചുറ്റളവിെൻറ/ വിസ്തീർണ്ണത്തിെൻ്റ അനുപാദത്തിലായിരിക്കണം മുറികളുടെ അളവുകൾ നിശ്ചയിക്കേണ്ടത്. ഒരു ഡിസൈനറുടെ അടുത്ത് നാല് സെൻറിെൻറയും എട്ട് സെൻറിെൻറയും പ്ലോട്ടുകൾ കൊടുത്താൽ രണ്ടിലും മൂന്ന് ബെഡ്റൂം പ്ലാൻ ചെയ്തുതരാൻ സാധിക്കും. ഒന്ന് വളരെ കോമ്പാക്റ്റ് ആയി സ്പേസ് യൂട്ടിലൈസേഷൻ പ്രകാരവും മറ്റൊന്ന് വിശാലമായ റൂമുകൾ ഉള്ളതും ആയിരിക്കും. സ്ഥലപരിമിതിയിൽ നിന്നുകൊണ്ടുതന്നെ വളരെ കൃത്യമായ പ്ലാനിങ്ങോടുകൂടി നല്ല വീട് ഡിസൈൻ ചെയ്യാവുന്നതാണ്.
ബജറ്റ് താളം തെറ്റുക ഇൻറീരിയർ ഡിസൈനിങ്ങിലേക്ക് എത്തുേമ്പാഴാണ്. വീട് ചെറുതുമതിയെങ്കിലും അകത്തളം ആഢംബരമാക്കണമെന്ന് തോന്നുന്നത് നിർമാണം കഴിഞ്ഞ ശേഷമാകും. സീലിങ്, ലൈറ്റിങ്, പാനൽ വർക്കുകൾ എന്നിവ പ്ലാനിൽ ഉള്ളതിനേക്കാൾ ഉൾപ്പെടുത്തിയാൽ ചെലവും കുതിക്കും. നിങ്ങളുടെ ബജറ്റിൽ നിന്നുകൊണ്ട് വീടിനെ നന്നായി ഫർണിഷ് ചെയ്യുക എന്നത് ഡിസൈനറുടെ ചുമതലയാണ്. മികവുറ്റ ഒരു ഡിസൈനർക്ക്
അദ്ദേഹത്തിെൻറ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാതെ ക്ലൈൻറിെൻറ അഭിരുചിക്കനുസരിച്ച്, അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ വീടൊരുക്കി നൽകാൻ കഴിയും.
(കോഴിക്കോട് ഇൗസ്ഹില്ലിൽ സ്ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.
ഫോൺ: 919847129090. rajmallarkandy@gmail.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.