വീടിന് പുറം ഭംഗി നൽകുന്ന പ്രധാനഘടകമാണ് ഒാപ്പൺ ടെറസ്. ചില ഡിസൈനിലുള്ള വീടുകളിൽ ഒാപ്പൺ ടെറസ് മാറി ബാൽക്കണികൾ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ മിക്ക വീടുകൾക്കും മുന്നിലും പിന്നിലും ഓരോ ഓപ്പൺ ടെറസുകൾ കാണാറുണ്ട്. മുന്നിലെ ടെറസ് വൈകുന്നേരങ്ങളിൽ കാറ്റുകൊണ്ടിരിക്കാനും പിന്നിലേത് അലക്കിയ തുണി ഉണങ്ങാനിടാനുമാണെന്ന് പറയാം.
എന്നാൽ മഴക്കാലമെത്തുേമ്പാൾ ഒാപ്പൺ ടെറസുകൾ ഉപയോഗശൂന്യമാകും. ടെറസ് ട്രസ് ചെയ്താൽ മഴക്കാലത്തും ഇവിടം ഉപയോഗിക്കാം. ഇവിടെ കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യമൊരുക്കുകയോ തുണിയലക്കിയിടുന്നതിനോ വാഷിംങ്മെഷീൻ ഇടാനുള്ള സൗകര്യമൊരുക്കുകേയാ ചെയ്യാം. വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ടെറസിൽ ഒരുക്കാം. വീട്ടിലെ പഴയ സാധനങ്ങൾ സൂക്ഷിക്കാനും ഈ ടെറസ് ഉപയോഗിക്കാം.
മുന്നിലെ ടെറസ് വൈകുന്നേരങ്ങളിൽ കാറ്റുകൊണ്ടിരിക്കാൻ ഉപയോഗിക്കാം. വീട്ടിൽ ആഘോഷങ്ങൾ നടക്കുേമ്പാഴും ടെറസ് ഉപയോഗപ്പെടുത്താം. മുൻവശത്തെ ടെറസിൽ പർഗോള ചെയ്തോ ഗ്ലാസിേട്ടാ ഭംഗിയാക്കാവുന്നതാണ്. ഗാർഡനൊരുക്കുന്നതും എക്സിറ്റീരിയറിെൻറ ഭംഗി കൂട്ടും.
ഓപ്പൺ ടെറസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ടെറസ് വരുന്ന കോൺക്രീറ്റ് സ്ളാബ് ഒന്നാം നിലയിലെ മറ്റു റൂമുകളെക്കാളും നാല് ഇഞ്ച് താഴ്ന്നിരിക്കണം എന്നതാണ്. അല്ലെങ്കിൽ ഓപ്പൺ ടെറസിൽ വീഴുന്ന മഴവെള്ളം മറ്റു റൂമിലേക്ക് ഒഴുകിയെത്താൻ സാധ്യത ഉണ്ട്.
ഇന്നും പല നിർമാണങ്ങളിലും ഇത്തരം അപാകതകൾ കാണാറുണ്ട്. ടെറസിനോട് ചേർന്ന് കിടക്കുന്ന ഭിത്തികൾക്ക് കെർബ് ചെയ്താൽ ചുമരുകളിലൂടെ നനവ് കയറുന്നത് ഒഴിവാവാക്കാനാകും.
വീടിെൻറ മുൻവശം ടെറസ് വരുമ്പോൾ അതിൽ വീഴുന്ന മഴവെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള പൈപ്പുകൾ ചുമരുകൾക്ക് ഉള്ളിലൂടെ കൺസീൽഡ് ചെയ്‌താൽ എലിവേഷൻ കൂടുതൽ ഭംഗിയാക്കാൻ സാധിക്കും.
പിൻവശത്തെ ടെറസിൽ നിന്നും വാട്ടർ ടാങ്കിലേക്ക് ഒരു വഴി വെച്ചാൽ താെഴ നിന്നും വലിയ കോണി വെക്കേണ്ടി വരില്ല. ഷീറ്റ് ഇടുന്ന സമയത്ത് ഒരു സ്ലൈഡിങ്ങ് ഷീറ്റ് വെച്ചാൽ അതിലൂടെ ടാങ്കിലേക്ക് കയറാനും സാധിക്കും.
നല്ല രീതിയിൽ ചെയ്ത പല വീടുകളിലും വാട്ടർ ടാങ്ക് വെക്കുന്ന രീതി എക്റ്റീരിയറിന് അഭംഗിയാകാറുണ്ട്. വീടിെൻറ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന ടാങ്ക് ഏതു ഭാഗത്തുനിന്നും നോക്കിയാലും കാണാൻ സാധ്യത ഏറെയാണ്.
അതുകൊണ്ട് സിൻഡെക്സ് ടാങ്ക് ആണെങ്കിൽ പോലും അത് നാല് ചുമരുകൾക്കുള്ളിൽ വെക്കുന്നതാകും നല്ലത്. എലിവേഷൻ ഭംഗിയാക്കുന്നതിെൻറ ഭാഗമായി ഇതിനും റൂഫ് ഇടാവുന്നതാണ്. ഇങ്ങനെ റൂഫ് ഇടുമ്പോൾ ടാങ്ക് വൃത്തിയാക്കാനും മറ്റും കയറേണ്ട സാഹചര്യത്തിൽ ഒരാൾക്ക് കയറി നിൽക്കാനുള്ള മിനിമം ഉയരം ഉണ്ടോ എന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.