അപ്പർ ലിവിങ് എന്ന സങ്കൽപ്പം കോൺക്രീറ്റ് വീടുകൾ ഉണ്ടായ കാലം മുതൽ ഉണ്ട്. സ്റ്റെയർ കയറി ചെല്ലുന്ന ഇടമാണ് ഒന്നാം നിലയിലെ ലിവിങ് ഏരിയയായി ഡിസൈൻ ചെയ്യാറുള്ളത്. ഇത് മുറികളിലേക്കും ടെറസിലേക്കുമുള്ള ഇടനാഴി കൂടിയാണ്. കുട്ടികൾക്ക് കളിക്കാനും വിരുന്നുകാർ വരുേമ്പാൾ ഒത്തുകൂടാനുമെല്ലാം സ്വസ്ഥമായിരുന്ന് ടി.വി.കാണാനുമെല്ലാമുള്ള സ്ഥലം കൂടിയായിരുന്നു അപ്പർ ലിവിങ്. എന്നാൽ പല വീടുകളിലും അപ്പർ ലിവിങ് ഉപയോഗിക്കാതെ കിടക്കുന്നത് കണ്ടിട്ടുണ്ട്.
താഴത്തെ നിലയിൽ വിശാലമായ ലിവിങ് റൂം ഒരുക്കുേമ്പാൾ അപ്പർ ലിവിങിെൻറ ആവശ്യമില്ല. ചില വീടുകൾക്ക് താഴെ നിലയിൽ തന്നെ ഫാമിലി ലിവിങ് സ്പേസും അതിൽ ടിവി യൂനിറ്റും ഒരുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അപ്പർ ലിവിങ്ങിെൻറ ആവശ്യമില്ല. അതുകൊണ്ടുതന്നെ മുകളിലെ ബെഡ്റൂമിലേക്കു പോകാനുള്ള പാസേജ് ആയും സ്റ്റെയർകേസ് കയറിവരുമ്പോൾ ലാൻഡിങ്ങ് ആയും മാത്രം ഇത് ഉപയോഗത്തിൽ വരുന്നു. അങ്ങനെയെങ്കിൽ കുറഞ്ഞ സ്പേസിൽ ലാൻഡിങ് പാസേജാക്കി ഒതുക്കി, ബെഡ്റൂമിലേക്കും ഓപ്പൺ ടെറസിലേക്കും പോകാനുള്ള ഒരു ചെറിയ സ്ഥലമായി ഒരുക്കാം.
കൂടുതൽ അംഗങ്ങളുള്ള വീട്ടിൽ അപ്പർ ലിവിങ് മ്യൂസിക് റൂമായും ഹോം തിയേറ്ററായുമെല്ലാം സജീകരിക്കാറുണ്ട്. വായനശീലമുള്ളവർക്ക് ലൈബ്രറിയായും ചിത്രം വരക്കുന്നവർക്ക് ആർട്ട് സ്പേസായും കുട്ടികൾക്ക് പഠിക്കാനുള്ള സ്ഥലമായും ഒാഫീസ് സ്പേസായുമെല്ലാം ഉപയോഗിക്കാവുന്നതാണ്.
(കോഴിക്കോട് ഇൗസ്ഹില്ലിൽ സ്ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.