അമ്പതു സെൻറിെൻറ പ്ളോട്ടിൽ മനോഹരമായ ഒരു വീട്. കാറ്റും വെളിച്ചവും അകത്തളത്തേക്കും ഒഴുകിയെത്തുന്ന വീട് എന്ന ആഗ്രഹവുമായാണ് കോഴിക്കോട് എലത്തൂരിലെ മുജീബ് ആർക്കിടെക്റ്റിന് സ്റ്റുഡിയോയിൽ എത്തുന്നത്. മുജീബിനും കുടുംബത്തിനും വേണ്ടി മോഡേൺ കൻറംപ്രറി ഡിസൈനിൽ 3500 ചതുരശ്രയടി വിസ്തീർണത്തിലാണ് ആർക്കിടെക്ററ് സൈബുൽ ആബിദും ഡിസൈനർ ഷാഫിയും ചേർന്ന് നാലുമുറികളോടു കൂടിയ വീട് അണിയിച്ചൊരുക്കിയത്.
വീടിെൻറ പുറത്തെ എലിവേഷെൻറ തുടർച്ച അകത്തളങ്ങളിലേക്കും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. വിശാലതക്കൊപ്പം സൗകര്യങ്ങളും ഉറപ്പു വരുത്തുന്ന രീതിയിലാണ് അകത്തളം ഡിസൈൻ ചെയ്തിരിക്കുന്നത്.
മിനിമൽ ഡിസൈനിൽ ചെയ്തിരിക്കുന്ന സ്വീകരണമുറിയിൽ നൽകിയിട്ടുള്ള ജിപ്സം ബോർഡ് കൊണ്ടുള്ള സീലിങ്ങാണ് പ്രധാന ഹൈലൈറ്റ്. വുഡൻ ഫിനിഷുള്ള പെയിൻറ് തടിയുടെ ലുക്ക് ഫീൽ നൽകുന്നു. ചുവരിൽ നൽകിയിട്ടുള്ള നിഷ് സ്പേസും ജനലിൽ മങ്ങിയ നിറമുള്ള ബ്ളൻഡുമെല്ലാം ന്യൂട്രൽ ഡിസൈനിെൻറ ചാരുത എടുത്തുകാണിക്കുന്നു.
ഇൻറീരിയറിലെ ഹൈലൈറ്റ് എന്നുപറയാവുന്നത് ലോണായി അണിയിച്ചൊരുക്കിയ കോർട് യാർഡാണ്. ചുമരും മേൽക്കൂരയും പർഗോള ഡിസൈനിൽ ചെയ്തിരിക്കുന്നുവെന്നതാണ് ഇതിെൻറ പ്രത്യേക. റൂഫിൽ വുഡൻ പർഗോള നൽകി ഗ്ളാസിട്ടിരിക്കുന്നതിനാൽ അകത്തളം പ്രകാശപൂരിതമായിരിക്കും. ചൂട് അകത്തേക്ക് കടത്തിവിടാത്തതരം ഗ്ളാസാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രധാന വാതിൽ കടന്ന് അകത്തെത്തിയാൽ സ്വീകരണമുറിയുടെ എതിർവശത്തായി ഫാമിലി ലിവിങ് സ്പേസ്. ഫാമിലി ലിവിങ്ങിലേക്കുള്ള എൻട്രൻസ് വുഡൻ ഫ്രെയിം നൽകി ലൈറ്റിങ് ചെയ്ത് ആകർഷകമാക്കിയിട്ടുണ്ട്. ഫാമിലി ഏരിയയിലാണ് ടിവി യൂണിറ്റ് നൽകിയിരിക്കുന്നത്. ചുവരിൽ േപ്ളവുഡുകൊണ്ടുള്ള വർക്ക് ചെയ്ത് തടിയുടെ ഫിനിഷിനായി വുഡൻ പെയിൻറ് അടിച്ചിരിക്കുന്നു. ഇതിന് അഭിമുഖമായി വുഡൻ കളർ കസ്റ്റം മെയ്ഡ് സോഫാ സെറ്റി ക്രമീകരിച്ചിരിക്കുന്നു.
ലിവിങ് ഏരിയയിൽ നിന്നും ചെറിയ ഇടവഴി നൽകി കോർട്ട് യാർഡിെൻറ മറ്റൊരു വശത്ത് ഡൈനിങ് സ്പേസ് ഒരുക്കിയിരിക്കുന്നു. മിനിമൽ ഡിസൈൻ തന്നെയാണ് ഉൗണുമുറിയിലും കാണാനാവുക. ഗ്ളാസിലും തടിയിലും തീർത്ത ഉൗൺ മേശയും കബോർഡ് സൗകര്യത്തോടു കുടിയ വാഷ് കൗണ്ടറും വാഷ് കൗണ്ടറിനെ വേർതിരിക്കുന്ന വുഡൻ ജാലി വർക്കുമെല്ലാം ക്രീം വുഡൻ മിനിമൽ തീമിനോട് അലിഞ്ഞു ചേർന്നവയാണ്.
വീടിന്റെ മറ്റൊരു സവിശേഷത വിശാലത തോന്നിക്കുന്ന അകത്തളങ്ങളാണ്. 3500 ചതുരശ്രയടി വിസ്തീർണമേ ഉള്ളെങ്കിലും വലിയ വീടിന്റെ പ്രതീതി ഉളവാകുന്ന രീതിയിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.
അടുക്കളക്കും അൽപം സ്വകാര്യത നൽകിയിട്ടുണ്ട്. നേരിട്ട് അടുക്കളയിലേക്ക് പോകുന്നതിന് പകരം ഉൗൺമുറിയിലേക്കുള്ള ഇടനാഴിയുടെ ഭാഗമെന്ന രീതിയിൽ ഒരു ചെറിയ സപേസ് മാറ്റി അവിടെ കോക്കറി ഷെൽഫും സെർവിങ് സ്പേസും കൊടുത്തിട്ടുണ്ട്. അവിടെ നിന്നാണ് അടുക്കളയിലേക്ക് പ്രവേശനം.
ക്രീം നിറത്തിലാണ് മോഡുലാർ കിച്ചൺ ഒരുക്കിയിരിക്കുന്നത്. സ്റ്റോറേജ് സൗകര്യത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇൻബിൽട്ടായ ബ്രേക്ക് ഫാസ്റ്റ് ടേബിളാണ് അടുക്കളയുടെ ഹൈലൈറ്റ്.
മോഡേൺ അടുക്കളക്ക് അടുത്തു തന്നെ ഫയർ കിച്ചണും സ്റ്റോറും ക്രമീകരിച്ചിരിക്കുന്നു. ഒലീവ് ഗ്രീൻ –ക്രീം നിറങ്ങുടെ സമന്വയമാണ് വർക്കിങ് കിച്ചണിൽ കാണാനാവുക.
ഫാമിലി ലിവിങ്ങിൽ നിന്നുമാണ് ഒന്നാംനിലയിലേക്കുള്ള ഗോവണി. വളരെ മിനിമൽ ഡിസൈനിലാണ് ഗോവണിയും ഒരുക്കിയിരിക്കുന്നത്. ഗ്ളാസിൽ തേക്കിൻ തടി കൊണ്ടുളള ഹാൻഡ് റീൽ നൽകി. ഗോവണിയോടു ചേർന്നുള്ള ചുവരിലെ നിഷ് സ്പേസുകളിൽ ലൈറ്റിങ് ചെയ്ത് മനോഹരമാക്കി.
െഎവറി നിറത്തിലുള്ള ഇറ്റാലിയൻ മാർബിളാണ് തറക്കുവേണ്ടി ഉപയോഗിച്ചത്. നാലു കിടപ്പുമുറികളിൽ കുട്ടികളുടെ മുറിയും പ്രധാനമുറിയും താഴെ തന്നെ നൽകി. സൗകാര്യത ലഭിക്കുന്നതിനായി ഫാമിലി ലിവിങ്ങിൽ നിന്നുമുള്ള ചെറിയ ഇടവഴിയിലേക്കാണ് കിടപ്പുമുറികൾ തുറക്കുന്നത്.
മാസ്റ്റർ ബെഡ്‌റൂമിൽ ലളിമായി സീലിങ്ങും ലൈറ്റിങും ചെയ്‌തിട്ടുണ്ട്. കുട്ടികളുടെ കിടപ്പുമുറി വളരെ വർണാഭമായി ഡിസൈൻ ചെയ്തിരിക്കുന്നു. കുട്ടികളുടെ പുസ്തകങ്ങളും മറ്റും വെക്കുന്നതിനായി കബോർഡ് സൗകര്യങ്ങളും മുറിയിൽ ഒരുക്കിയിട്ടുണ്ട്.
ഒന്നാം നിലയിൽ രണ്ടു കിടപ്പുമുറികളും ഹാളും ബാൽക്കണിയുമാണ് സജീകരിച്ചിരിക്കുന്നത്. കിടപ്പുമുറികളിൽ ഡ്രസിങ് ഏരിയയും ബാത്ത്റൂമും അറ്റാച്ച് ചെയ്‌തിട്ടുണ്ട്. അപ്പർ ലിവിങ് ഹാളിൽ നിന്നും തുറക്കാവുന്ന ബാൽക്കണിയിലേക്ക് ചതുരതൂണുകളിൽ െകാടുത്ത ഇടനാഴി പ്രധാന ഹൈലൈറ്റാണ്.
വിശാലതയും ചാരുതയും സൗകര്യവും ഇഴചേർത്ത് ഒരുക്കിയതാകണം തങ്ങളുടെ സ്വപ്നഭവനമെന്ന ഉടമയുടെ ആഗ്രഹം പൂർത്തികരിച്ചിരിക്കയാണ് ആർക്കിെടക്റ്റ് ഡിസൈനനർ മുഹമ്മദ് ഷാഫി.
Designed by:
Architect Zainul Abid & Architectural designer Muhammed shafi
Arkitecture Studio, calicut, Kerala, India.
https://www.arkitecturestudio.com
email: info@arkitecturestudio.com
Mob: +91 9809059550
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.