പഴമയും പുതുമയും കോര്‍ത്തിണക്കി ഇന്‍റീരിയര്‍ 'വേറെ ലെവല്‍' അനുഭവമാക്കാം

വീടുകളുടെ ആർക്കിടെക്ചർ ഡിസൈനിലും ഇന്‍റീരിയർ ഡിസൈനിലും ബഡ്ജറ്റ് ഫ്രൻഡ്‌ലി മാറ്റങ്ങൾ വരുത്തുകയാണ് റസ്റ്റിക് ആർക്കിടെക്ചർ. ആഡംബരമുള്ള വീട് എന്ന സ്വപ്നത്തിനൊപ്പം കീശ കാലിയാക്കാതെ നോക്കുന്ന കാര്യത്തിലും സാധ്യതകൾ തുറന്നു തരുന്നത് ആണ് ഈ രീതി. വീട് മോടി കൂട്ടാന്‍ മലയാളികള്‍ക്കുള്ള താല്‍പര്യം ഒന്നു വേറേത്തന്നെയാണ്.

തന്‍റെ വീട് മറ്റുള്ളവരില്‍നിന്നും വ്യത്യസ്തവും മനോഹരവുമാക്കാന്‍ എപ്പോഴും ശ്രമിക്കുകയും ചെയ്യും. പക്ഷെ ചില സമയങ്ങളില്‍ ബഡ്ജറ്റ് താളം തെറ്റുമോ എന്ന ആശങ്കയില്‍ പല ആഗ്രഹങ്ങളും മനസ്സിന്‍റെ സ്റ്റോര്‍ റൂമില്‍ പൂട്ടിവെക്കും.ഊഷ്മളതയും സ്ഥിരതയും ലാളിത്യവും സ്വാഭാവികതയും ഒന്നിച്ചു ചേരുന്നതിന്റെ ഫ്യൂഷൻ രീതിയാണ് റസ്റ്റിക്.

പഴമയും പുതുമയും ഇഴചേര്‍ന്നുള്ള ഈ ഫ്യൂഷന്‍ ശൈലിയാണ് ആര്‍കിടെക്റ്റ് ആയ സലീക് അഹമ്മദ് മുന്നോട്ടുവെക്കുന്നത്. ഉദാഹരണത്തിന്, ഫ്ലോറിങ് ചെയ്യാന്‍ കടപ്പയുടേയോ പഴയ ഓക്സൈഡ് ഫ്ലോറിങിന്‍റേയോ പുതിയ വെഷന്‍ ആയിരിക്കും ഉപയോഗിക്കുക.

ഇത് കേള്‍ക്കുമ്പോള്‍ സ്വഭാവികമായും നമ്മള്‍ പലരും മുഖം ചുളിക്കും. എന്നാല്‍ ഇതോടൊപ്പം നല്‍കുന്ന ഫര്‍ണീച്ചറും വിന്‍ഡോയും സ്റ്റീല്‍ ആയിരിക്കും. ഇതോടെ ഒരു പുത്തന്‍ അനുഭവമായിരിക്കും ഉണ്ടാക്കുക. മാത്രമല്ല, ബഡ്ജറ്റിന് കോട്ടവും പറ്റില്ല.

ഐ സെക്ഷന്‍ (ഐ.എസ്.എം.ബി) ഉപയോഗിച്ചുള്ള സ്റ്റീല്‍ ബീമുകളും സ്റ്റീല്‍ കോളംസും ഉപയോഗിച്ചുള്ള ഡിസൈനിങ് ആണ് മറ്റൊരു രീതി. സീലിങ് പ്ലാസ്റ്റര്‍ ചെയ്യാതെ പോളിഷ് മാത്രം ചെയ്ത് നിര്‍ത്തും. അങ്ങനെ ടോട്ടല്‍ റിസള്‍ട്ടില്‍ വ്യത്യസ്തവും മനോഹരവുമായ അനുഭവമായിരിക്കും ഇത്തരത്തിലുള്ള കോമ്പിനേഷന്‍ നല്‍കുക. ഈ ശൈലി വീട് പണിയുന്നവര്‍ക്ക് ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ഈ രീതിയിൽ സ്വാഭാവികമല്ലാത്തതും ശ്രദ്ധയാകർഷിക്കുന്നതുമായ വസ്തുക്കളെ ഒഴിവാക്കി അലങ്കാരങ്ങൾ പേരിനു മാത്രമാക്കുന്നത് ഒരു പ്രത്യേകതയാണ്. സുഖകരമായതും പ്രകൃതി ദത്തവുമായ വസ്തുക്കളുടെ ശെരിയായ ഉപയോഗവും പരുത്ത ഫിനിഷിൽ ഉള്ള ഫർണിച്ചർ കളുടെ ഉപയോഗവും മറ്റൊരു പ്രത്യേകതയാണ്.

ആന്‍റിക് ആയ അലങ്കാര വസ്തുക്കളും സ്വാഭാവികനിറങ്ങളും അലങ്കാരങ്ങളില്ലാത്ത ചുമരുകളും ഈ രീതിയെ മറ്റു രീതികളിൽ നിന്നും വ്യത്യസ്തമാക്കുന്നു. പ്ലാസ്റ്റിക്കും കൃത്രിമ തുണിത്തരങ്ങളും ഒഴിവാക്കുന്നതിലൂടെ തികച്ചും ഇക്കോ ഫ്രൻഡ്‌ലി ആയി മാറുന്നു.

റസ്റ്റിക് ഫീൽ ലഭിക്കാൻ ആയി പ്രകാശം, നിറങ്ങൾ എന്നീ ഘടകങ്ങൾ ശ്രേദ്ധയോടെ ഉപയോഗിക്കണം. മോണോക്രോമാറ്റിക്, അനലോഗ് നിറങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ തീർത്തും വ്യത്യസ്തമായ നിറങ്ങൾ ഉപയോഗിച്ചാൽ അകത്തളങ്ങൾക്ക് വ്യത്യസ്ത ഫീൽ ലഭിക്കും. സോഷ്യല്‍ മീഡിയയില്‍നിന്നും കാണുന്ന ഒരുകൂട്ടം ചിത്രങ്ങളായിരിക്കും പണിയാന്‍ പോകുന്ന വീടിനേക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പത്തെ സ്വാധീനിക്കുന്നത്. എന്നാല്‍ നമ്മുടെ കാര്യത്തില്‍ എത്രത്തോളം പ്രായോഗികമാകും എന്നതാണ് കാര്യം.

ഇന്‍റീരിയറില്‍ നമുക്ക് യുണീക് ആയി എന്തെങ്കിലും ചെയ്തുനല്‍കാന്‍ ആഗ്രഹിക്കുന്ന ആര്‍കിടെക്റ്റിന് നമ്മുടെ ഇടപെടല്‍ തടസ്സമായേക്കാം. അതുകൊണ്ട് ഇന്‍റീരിയര്‍ ഒരുക്കാന്‍ ഒരു ഫ്രീ സ്പെയ്സ് ആണ് അവര്‍ക്ക് നല്‍കേണ്ടത്. മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡുകള്‍ക്കുപിന്നാലെ പോകുന്നതിനേക്കാള്‍ യുണീക് ആയ ഒരു സ്റ്റൈല്‍ ആണല്ലോ എന്തുകൊണ്ടും നല്ലത്.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്:

സലീക്ക് അഹമ്മദ്

സലീക്ക് അഹമ്മദ് ആർക്കിടെക്റ്റ്സ്

നിലമ്പൂർ

ഫോൺ: 8547485060

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.