മേപ്പാടി: കെ.എൽ.ആർ ബാധകമല്ലെന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കൈവശഭൂമിയിൽ വീടും മറ്റ് കെട്ടിടങ്ങളും നിർമിക്കുന്നതിന് തടസ്സം നേരിട്ടിരിക്കുന്ന അവസ്ഥയിൽ നിരവധി കുടുംബങ്ങൾ.
മേപ്പാടി-മൂപ്പൈനാട് പഞ്ചായത്തുകളിലെ പ്രമുഖ തോട്ടങ്ങളുമായി ബന്ധപ്പെട്ട ഭൂമിയിൽ താമസിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്.
പുതിയ കെട്ടിടങ്ങളുടെ പ്ലാൻ അംഗീകരിക്കണമെങ്കിൽ കെ.എൽ.ആർ വ്യവസ്ഥകൾ ഈ സ്ഥലത്തിന് ബാധകമല്ലെന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വേണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ പറയുന്നു. ലൈഫ് പദ്ധതി വീടുകൾക്കും ഇത് ബാധകമാണ്. ഇത് നിരവധി കുടുംബങ്ങളെയാണ് വിഷമത്തിലാക്കിയിരിക്കുന്നത്.
പഴയ കെട്ടിടത്തിന് രണ്ടാം നിലപണിയാനും പലർക്കും സാധിക്കുന്നില്ല.
ജില്ലയിലെ റവന്യൂ വകുപ്പ് മേധാവി എന്ന നിലക്ക് ജില്ല കലക്ടർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.