കൊല്ലം നിലമേൽ സ്വദേശി അയ്യൂബിന്​ ബാരിക്ക് സോഷ്യൽ ഫോറം പ്രവർത്തകൻ അർഷാദ് കരുനാഗപ്പള്ളി യാത്രാരേഖകൾ കൈമാറുന്നു

ഇഖാമയും മറ്റ്‌ രേഖകളുമില്ലാതെ അഞ്ചുവർഷം: അയൂബ് നാടണഞ്ഞു

അബഹ: ഇഖാമയും മറ്റ്‌ രേഖകളുമില്ലാതെ സൗദിയിൽ കുടുങ്ങിയ അയൂബ് അഞ്ചു വർഷത്തിന് ശേഷം നാടണഞ്ഞു. മൊഹായിൽ അസീറി​െൻറ പരിസര പ്രദേശമായ ബാരിക്കിൽ അഞ്ച് വർഷത്തോളമയി ഇഖാമയും മറ്റ്‌ രേഖകളും ഇല്ലാതെ ഒരു ഹോട്ടലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്ന കൊല്ലം നിലമേൽ സ്വദേശി അയ്യൂബ് സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെയാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​.

സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഇഖാമയും മറ്റ്‌ രേഖകളും ശരിയാക്കാൻ കഴിയാതെ നാട്ടിൽ പോകാൻ പ്രയാസം നേരിടുകയയിരുന്ന അയ്യൂബ്, ബാരിക്ക് സോഷൃൽ ഫോറം പ്രവർത്തകൻ അർഷാദ് കരുനാഗപ്പള്ളി മുഖേന ഫോറം മൊഹായിൽ എക്സിക്യൂട്ടിവ് സമിതി അംഗം അസ്​ലം മുണ്ടക്കലി​െൻറ സഹായം തേടുകയായിരുന്നു.

ഫോറം ഖമീസ് ബ്രാഞ്ച് പ്രസിഡൻറ്​ മുബാറക്ക് അരീക്കോടി​െൻറയ​ും മൂഹമ്മദ് ഉസ്മാൻ, എടക്കര അസ്‌ലം എന്നിവരുടെയും സഹായത്തോടെ ലേബർ കോടതിയേ സമീപിച്ചതോടെയാണ് അയ്യൂബിന് നാടണയാനുള്ള വഴി തെളിഞ്ഞത്. ജിദ്ദയിൽ നിന്ന്‌ ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്കു തിരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.