മസ്കത്ത്: എറണാകുളത്തു നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ഗൾഫിൽനിന്ന് പ്രതിനിധികളായി പങ്കെടുക്കുന്നത് ഒമ്പതുപേർ. ആദ്യമായാണ് സംസ്ഥാന സമ്മേളനത്തിൽ വിദേശത്തുനിന്നുള്ള മലയാളികൾ മുഴുനീള പ്രതിനിധികളായി പങ്കെടുക്കുന്നത്. നിരീക്ഷകരായാണ് ഇവർ സമ്മേളനത്തിന്‍റെ ഭാഗമാകുന്നത്. നാലുദിവസവും പ്രവാസി പ്രതിനിധികള്‍ സമ്മേളനത്തില്‍ തുടരും.
ഒമാനിൽനിന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹികക്ഷേമ വിഭാഗം കൺവീനറുമായ പി.എം. ജാബിറാണ് പ്രതിനിധിയായി പങ്കെടുക്കുന്നത്. പത്മനാഭൻ, കുഞ്ഞഹമ്മദ്, മുരളി (യു.എ.ഇ), ഷിബു (ജിദ്ദ), ജോർജ് (ദമ്മാം), ശ്രീജിത്ത് (ബഹ്റൈൻ), പ്രമോദ് (ഖത്തർ), അജിത്ത് (കുവൈത്ത്) എന്നിവരാണ് മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ. സംസ്ഥാന സമ്മേളനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ സ്ഥിരം സാന്നിധ്യമായിരുന്ന ജാബിർ ഹൈദരാബാദിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിലും പ്രതിനിധിയായിരുന്നു. സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.