നാട്ടിലേക്ക്​ മടങ്ങുന്ന മുഹമ്മദ് കബീർ മങ്കടക്ക് അബഹ ജാലിയാത് മലയാള വിഭാഗം മേധാവി നൗഷാദ് സ്വലാഹി ഉപഹാരം നൽകുന്നു

മുഹമ്മദ്​ കബീർ മങ്കടക്ക്​ യാത്രയയപ്പ് നൽകി

അബഹ: രണ്ടര പതിറ്റാണ്ടിലേറെ അബ്ഹയിൽ പ്രവാസം നയിച്ച നാട്ടിലേക്ക്​ മടങ്ങുന്ന മുഹമ്മദ് കബീർ മങ്കടക്ക് അബ്ഹ ഇന്ത്യൻ ഇസ്​ലാഹി സെൻറർ യാത്ര അയപ്പ് നൽകി. അബഹ ജാലിയാത് മലയാള വിഭാഗം മേധാവി നൗഷാദ് സ്വലാഹി ഉപഹാരം നൽകി.

കിങ്​ ഖാലിദ് യൂനിവേഴ്‌സിറ്റി പ്രഫസർ ഡോ. സഹീർ, ഡോ. റിയാസ് മാഹി, അമീർ കോട്ടക്കൽ, ഷരീഫ് മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. ഫവാസ് ചെമ്മാട്, നസീർ ചെറുവാടി, ഹനീഫ് കാസർകോട്​, മുജീബ്റഹ്​മാൻ മഞ്ചേരി, ഉമർ ചങ്ങരംകുളം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.