ഫോര്‍മുല വണ്‍ കാറോട്ട മത്സരം; സൗജന്യ ബസ് സർവിസ് പ്രഖ്യാപിച്ച് ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി

ജിദ്ദ: ജിദ്ദ മുനിസിപ്പാലിറ്റിയുടെയും സൗദി ഫെഡറേഷൻ ഓഫ് കാർസ് ആൻഡ് മോട്ടോർ സൈക്കിൾസിന്റെയും സഹകരണത്തോടെ നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി ജിദ്ദയിൽ നടക്കുന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരം കാണാനെത്തുന്നവർക്ക് സൗജന്യ ബസ് സർവിസ് ഉണ്ടായിരിക്കുമെന്ന് ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി അറിയിച്ചു. സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ (സാപ്റ്റിക്കോ) മേൽനോട്ടത്തിലായിരിക്കും സർവിസുകൾ.

മാർച്ച് 25 വെള്ളിയാഴ്ച മുതൽ 27 ഞായർ വരെ ദിവസം 12 മണിക്കൂര്‍ വീതം ഉച്ചയ്ക്കു ശേഷം മൂന്ന് മുതല്‍ പുലർച്ചെ മൂന്ന് മണി വരെ സർവിസുകൾ ഉണ്ടാവും. പ്രിൻസ് സുൽത്താൻ സ്ട്രീറ്റിലൂടെ അബ്ദുൾറഹ്മാൻ അൽ ദഖിൽ സ്ട്രീറ്റിന്റെ അവസാനം വരെ ഓരോ 15 മിനുട്ട് ഇടവിട്ടായിരിക്കും സർവിസുകൾ. ഈ പാതയിൽ ഒമ്പത് ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Tags:    
News Summary - Formula One car racing; Jeddah Transport Company announces free bus service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.