റിയാദ്: ഗ്രൂപ്പ് 20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് ആരംഭിക്കാനിരിക്കെ ലോക ശ്രദ്ധയാകർഷിച്ച് അംഗ രാജ്യങ്ങളുടെ ഭരണത്തലവന്മാരുടെയും മറ്റ് നേതാക്കളുടെയും വെർച്വൽ 'ഫാമിലി ഫോേട്ടാ'. കോവിഡ പ്രതിസന്ധയിൽ നിന്ന് കരകയറാൻ സഹായിക്കുംവിധം അതിജീവന മാർഗങ്ങൾ ഉരുത്തിരിയുമെന്ന് ലോകം ഉറ്റുനോക്കുന്ന സുപ്രധാന ദ്വിദിന ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച രാത്രിയിൽ ഒരുക്കിയ അത്താഴ വിരുന്നിലാണ് ലോകനേതാക്കളെ വെർച്വലായി ഒന്നിപ്പിച്ച കുടുംബ ഫോേട്ടാ പ്രദർശിപ്പിച്ചത്.
സൗദി ഭരണാധികാരി സൽമാൻ രാജാവും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കം ഗ്രൂപ്പ് 20ലെ മുഴുവൻ രാജ്യങ്ങളുടെയും ഭരണത്തലവന്മാരും മറ്റ് ഉന്നത നേതാക്കളെയുമാണ് ഫോേട്ടായിൽ അണിനിരത്തിയത്. ഉച്ചകോടിക്കിടെ സാധാരണമായ ഇത്തരമൊരു ഒരുമിച്ചുള്ള ഫോേട്ടാ സെഷൻ കോവിഡ് പശ്ചാത്തലത്തിൽ സാധ്യമല്ലാതിരിക്കെയാണ് വെർച്വലായി അത് സൃഷ്ടിച്ചെടുത്ത് ആ കുറവ് പരിഹരിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയിൽ ദറഇയ പൗരാണിക നഗരത്തിലെ സൽവ കൊട്ടാരത്തിെൻറ ഭിത്തികളിലാണ് ഇൗ ജി20 കുടുംബ ഫോേട്ടാ തെളിഞ്ഞത്. കോവിഡ് പശ്ചാത്തലത്തിൽ ലോകനേതാക്കൾക്കും മറ്റ് പ്രതിനിധികൾക്കും റിയാദിൽ ഉച്ചകോടിക്ക് നേരിെട്ടത്താൻ കഴിയാത്തതിനാൽ എന്ന 'ബ്രോഗ്' വെർച്വൽ പ്ലാറ്റ്ഫോമിലാണ് ഇത്തവണ ഉച്ചകോടി നടക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാലിന് നേതാക്കളെല്ലാം ഇൗ പ്ലാറ്റ്ഫോമിൽ അണിനിരക്കുകയും സൽമാൻ രാജാവ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ഇൗ സാഹചര്യത്തിൽ അതിന് മുന്നോടിയായി മാധ്യമപ്രവർത്തകർക്കും അതിഥികൾക്കും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾക്കും വേണ്ടി വെള്ളിയാഴ്ച രാത്രിയിൽ ഒരു സാംസ്കാരിക അത്താഴ വിരുന്നൊരുക്കുകയായിരുന്നു ജി20 ഉച്ചകോടി സംഘാടകർ. അതിലാണ് സൽമാൻ രാജാവിനോടൊപ്പം മറ്റ് ജി20 രാജ്യങ്ങളുടെ നേതാക്കന്മാരും അണിനിരന്ന 'കുടുംബ ഫോേട്ടാ' പ്രദർശിപ്പിച്ചത്. ഉച്ചകോടിയുടെ അവസാനം അംഗരാജ്യങ്ങളുടെയെല്ലാം നേതാക്കന്മാർ കൂട്ടായ പ്രവർത്തനങ്ങൾക്ക് കൈകോർത്ത് നിരവധി ഉടമ്പടികൾ ഒപ്പുവെക്കാറുണ്ട്. അതിനൊടുവിൽ ഒരുമിച്ചുള്ള ഫോേട്ടാ സെഷനും പതിവാണ്. ഇത്തവണ അത് വെർച്വലായി നടക്കുന്നു എന്ന വ്യത്യാസം മാത്രം.
'21ാം നൂറ്റാണ്ടിൽ എല്ലാവർക്കും അവസരം' എന്ന ശീർഷകത്തിലാണ് ഇത്തവണത്തെ 'ജി20' ഉച്ചകോടി നടക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് ആരംഭിച്ച് ഞായറാഴ്ച ൈവകീട്ട് റിയാദ് പ്രഖ്യാപനത്തോടെ അവസാനിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ഇൗ വർഷം ജനുവരി മുതൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത സമഗ്രതല സ്പർശിയായ നിരവധി സമ്മേളനങ്ങൾ നടന്നുകഴിഞ്ഞിരുന്നു. അതിലൂടെയെല്ലാം ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അന്തിമമായ പ്രഖ്യാപനമാണ് ഞായറാഴ്ച വൈകീട്ട് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.