ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ചു; എന്നാൽ നടനായി മാറി -സിനിമയിലെത്തിയതിനെ കുറിച്ച് ഷാരൂഖ് ഖാൻ

ബോളിവുഡിലെ ബാദുഷ എന്നാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്. എന്നാൽ സിനിമയല്ല, മറ്റൊരു മേഖലയായിരുന്നു തന്റെ സ്വപ്നമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം. ലോകവ്യാപകമായി ആരാധകരുണ്ട് ഷാരൂഖ് ഖാന്. ദുബൈയിൽ ഒരു പരിപാടിയിൽ പ​ങ്കെടുക്കവെയാണ് ഷാരൂഖ് മനസ് തുറന്നത്. ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് തന്നെ വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രജ്ഞനാവുകയായിരുന്നു ലക്ഷ്യം. അതിനാണ് ശ്രമിച്ചത്. എന്നാൽ ഇക്കണോമിസ്റ്റ് ആയി മാറി. അതിനു ശേഷം മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചു.-ഷാരൂഖ് തുടർന്നു.അക്കാലത്ത് ടെലിവിഷൻ ഇന്ത്യയിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 1500 രൂപയായിരുന്നു പ്രതിഫലം. അന്നത്തെ കാലത്ത് അത് വലിയൊരു തുകയാണ്.-ഷാരൂഖ് പറഞ്ഞു.

നടനാകാൻ തീരുമാനിച്ച നിർണായക ഘട്ടത്തെ കുറിച്ചും നടൻ വെളിപ്പെടുത്തി. 'സ്കൂട്ടറിൽ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ. രണ്ടുസ്ത്രീകൾക്കരികെ ഞാൻ വണ്ടി നിർത്തി. അവരെന്നെ കണ്ടപ്പോൾ പെട്ടെന്ന് ഞെട്ടിപ്പോയി. അവരുടെ സന്തോഷം കണ്ടപ്പോൾ അതാണ് തേടിയിരുന്നത് എന്ന് മനസിലായി. ആളുകളെ സ​ന്തോഷിപ്പിക്കുകയാണ് എന്റെ ദൗത്യം. അങ്ങനെ ഞാനൊരു നടനായി.​​-ഷാരൂഖ് പറഞ്ഞു.

തന്റെ സൂപ്പർ സ്റ്റാർ ഇമേജിനെ കുറിച്ചും താരം തുറന്നു പറഞ്ഞു. കഠിനാധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന ഇമേജ് ഉണ്ടാക്കിയെടുത്തത്. ഇന്ന് കാണുന്ന ഷാരൂഖ് ഖാൻ ആ കഠിനാധ്വാനത്തിന്റെ ആകെ തുകയാണ്.-ഷാരൂഖ് കൂട്ടിച്ചേർത്തു.

'കിങ്​' ആണ് ഷാരൂഖിന്റെ പുതിയ സിനിമ. മകൾ സുഹാനയും അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അഭിഷേക് ബച്ചനും ചിത്രത്തിലുണ്ട്.

Tags:    
News Summary - Shah Rukh Khan opens up about choosing Bollywood career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.