ദുബൈ: ലോകരാജ്യങ്ങളോട് കാലാവസ്ഥ ഐക്യദാർഢ്യ ഉടമ്പടി നിർദേശിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കോപ് 28 ഉച്ചകോടി വേദിയിൽ സംസാരിക്കവേയാണ് നിർദേശം മുന്നോട്ടുവെച്ചത്. കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യങ്ങൾ കൂടുതൽ കാലാവസ്ഥ പ്രവർത്തനങ്ങൾ നടത്താനും വികസിത രാജ്യങ്ങൾ വികസ്വര സമ്പദ്വ്യവസ്ഥകളെ സഹായിക്കുന്നതിനുമാണ് ഉടമ്പടി നിർദേശിച്ചത്. കാലാവസ്ഥ വെല്ലുവിളികൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നുപറഞ്ഞ അദ്ദേഹം പല രാജ്യങ്ങളുടെയും നിലപാട് കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതങ്ങളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.