സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദീർഘകാലം താല്‍ക്കാലിക ജീവനക്കാർ വേണ്ട; തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കരുത് - സുപ്രീംകോടതി

ന്യൂഡല്‍ഹി: ദീര്‍ഘകാലത്തേയ്ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ നിര്‍ത്തുന്ന രീതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. തൊഴിലാളികളുടെ വിവിധ അവകാശങ്ങളുടെ ലംഘനമാണിതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് വിമർശിച്ചത്.

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതകളില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണം. സ്വകാര്യ മേഖല ഗിഗ് തൊഴിലാളികള്‍ക്കിടയില്‍ ചെയ്യുന്ന കാര്യങ്ങൾ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിന്തുടരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

14 മുതല്‍ 20 വരെ വര്‍ഷമായി കേന്ദ്ര ജല കമ്മീഷനില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചില തൊഴിലാളികള്‍ക്ക് ജോലി സ്ഥിരപ്പെടുത്തിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. നീതിയുക്തവും സുസ്ഥിരവുമായ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ മാതൃകയാകണമെന്നും കോടതി പറഞ്ഞു.

Tags:    
News Summary - govt-institutions-should-not-mirror-gig-economy-trends-by-misusing-temporary-employment-contracts-supreme-court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.