സ്വീഡന്റെയും ഫിൻലൻഡിന്റെയും നാറ്റോ അംഗത്വം: അംഗീകാരം നൽകി യു.എസും ഇറ്റലിയും

വിയന: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിറകെ പുതിയ അംഗങ്ങളായി സ്വീഡനെയും ഫിൻലൻഡിനെയും സ്വീകരിക്കാനൊരുങ്ങി നാറ്റോ. ഇരു രാജ്യങ്ങൾക്കും അംഗത്വം നൽകുന്നതിന് അമേരിക്കയും ഇറ്റലിയും അംഗീകാരം നൽകി. 30 അംഗ നാറ്റോയിലെ എല്ലാ രാജ്യങ്ങളും അംഗീകാരം നൽകിയാലേ പുതിയ അംഗത്വം അനുവദിക്കൂ. ഇതിന്റെ ആദ്യപടിയായാണ് യു.എസ് സെനറ്റും ഇറ്റാലിയൻ പാർലമെന്റും ഇരുരാജ്യങ്ങളുടെയും അംഗത്വത്തിന് അനുമതി നൽകിയത്.

ഒന്നിനെതിരെ 95 വോട്ടുകൾക്കായിരുന്നു യു.എസ് സെനറ്റ് പ്രമേയം പാസാക്കിയത്. ചെക് റിപ്പബ്ലിക്, ഗ്രീസ്, ഹംഗറി, പോർചുഗൽ, സ്ലൊവാക്യ, സ്പെയിൻ, തുർക്കിയ രാജ്യങ്ങൾ ഇനിയും അംഗീകാരം നൽകിയിട്ടില്ല. ഇരു രാജ്യങ്ങളിലും കഴിയുന്ന, സർക്കാർ തീവ്രവാദികളായി പ്രഖ്യാപിച്ച കുർദ് സംഘടന പി.കെ.കെയുടെ അംഗങ്ങളെ വിട്ടുകിട്ടിയാൽ മാത്രമെ അംഗീകാരം നൽകൂ എന്നാണ് തുർക്കിയ നിലപാട്. അംഗത്വത്തിനായി അപേക്ഷ നൽകുന്നതിന് തുടക്കത്തിൽ തുർക്കിയ എതിർപ്പറിയിച്ചിരുന്നു.

Tags:    
News Summary - NATO membership of Sweden and Finland: US and Italy ratify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.