ഇസ്‍ലാമാബാദ്: 20000ത്തോളം ആളുകൾക്ക് ഭക്ഷണമൊരുക്കി ഭിക്ഷാടക കുടുംബം. അതിഥികൾക്ക് സഞ്ചരിക്കാൻ ഒരുക്കിയത് 2000 വാഹനങ്ങൾ. പാകിസ്താനിലെ ഗുജ്റൻവാലയിൽനിന്നാണ് വാർത്ത പുറത്തുവന്നത്. കുടുംബത്തിലെ മുത്തശ്ശിയുടെ 40ആം ചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് സദ്യ നടത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
38 ലക്ഷം ഇന്ത്യൻ രൂപയാണ് (1.25 കോടി പാകിസ്താൻ രൂപ) പരിപാടിക്കുവേണ്ടി ചെലവഴിച്ചത്. അതിഥികളെ റാഹ്‍വാലി റെയിൽവേസ്റ്റേഷനു സമീപമുള്ള വേദിയിലേക്ക് കൊണ്ടു പോകാൻ 2000 വാഹനങ്ങൾ ക്രമീകരിക്കുകയും ചെയ്തു. പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളായ സിരി പായെ, മുറബ്ബ, മട്ടൻ, നാൻ മതർ ഗഞ്ച്, വിവിധ പലഹാരങ്ങൾ എന്നിവ അതിഥികൾക്കായി ഒരുക്കിയിരുന്നു.
250ഓളം ആടുകളെയാണ് വിരുന്നിനായി അറുത്തത്. വിഡിയോ വൈറലായതോടെ വിഷയം സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചക്ക് തിരികൊളുത്തി. ഭിക്ഷക്കാർക്ക് പണം നൽകുന്നത് ആഡംബരത്തിലേക്ക് അവരെ എത്തിക്കുമെന്ന് നെറ്റിസൺസ് വ്യാപക വിമർശനമുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.